ലോക അണ്ടർ 20 അത്‌ലറ്റിക്സ്: മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ
യൂജിൻ (യു.എസ്): ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ആശിഷ് യാദവും ടി. ധരണീധരനും വനിതകളുടെ ഡിസ്കസ് ത്രോയിൽ അമാനത് കാംബോജുമാണ് ഫൈനൽ റൗണ്ടുകളിലേക്ക് യോഗ്യത നേടിയത്.
പുരുഷ ജാവലിൻ ഗ്രൂപ് എ യോഗ്യതാ റൗണ്ടിൽ 69.87 മീറ്റർ എറിഞ്ഞ യാദവ് ഒന്നാമതായി. ഗ്രൂപ് ബിയിൽ 68.07 മീറ്റർ എറിഞ്ഞാണ് ധരണീധരൻ ഫൈനലിന് യോഗ്യത നേടിയത്. 2016ൽ പോളണ്ടിലെ ബൈഡ്‌ഗോഷിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 86.48 മീറ്റർ എറിഞ്ഞ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയാണ് 20 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലെ ലോക റെക്കോഡ് ഉടമ.
വനിതാ ഡിസ്‌കസ് ത്രോയിൽ സീസണിലെ ഏറ്റവും മികച്ച ദൂരമായ 52.58 മീറ്റർ എറിഞ്ഞാണ് അമാനത് ഗ്രൂപ് എയിൽ നിന്ന് ഫൈനലിലെത്തിയത്. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ മൊഗാലി വെങ്കട്ടറാം സെമിഫൈനലിൽ എത്തി. യുവിൻ ആനന്ദ് ഇതേ ഇനത്തിൽ പുറത്തായി.4-400 മീറ്റർ മിക്സഡ് റിലേ ടീം റൗ3 മിനിറ്റ് 22.85 സെക്കൻഡിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അടുത്ത റൗണ്ടിലെത്തി. പിയൂഷ് രാജ്, തഹുറ ഖാത്തൂൻ, സയ്യിദ് സബീർ, തിയ അറുമുഖം എന്നിവരടങ്ങുന്നതാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.