തിരുവനന്തപുരം: ചൈനയിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുമായി 22 അംഗ അത്ലറ്റിക്സ് സംഘം ഇന്ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കും. ഇവർക്കൊപ്പം, വിദേശ പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുകളുമടക്കം ഏഴംഗ സംഘവുമുണ്ടാകും.
വനിത 100 മീറ്റർ ഹർഡ്ൽസിലെ ദേശീയ റെക്കോഡ് ജേതാവും ഏഷ്യൻ ചാമ്പ്യനുമായ ജ്യോതി യാരാജി, 4x400 മീറ്റർ പുരുഷ, മിക്സഡ് റിലേകളിലും 400 മീറ്ററിലും മെഡൽ പ്രതീക്ഷകളായ മലയാളി താരം മുഹമ്മദ് അജ്മൽ, ഒളിമ്പ്യൻ മുഹമ്മദ് അനസ്, അർജുന അവാർഡ് ജേതാവ് രാജേഷ് രമേഷ്, ഒളിമ്പ്യന്മാരായ അമോജ് ജേക്കബ്, ആരോകിയ രാജീവ്, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവ് സന്തോഷ് കുമാർ, 400 മീറ്റർ ഓട്ടം, 4x400 മീറ്റർ വനിത മിക്സഡ് റിലേകളിൽ ഇറങ്ങുന്ന ശുഭ വെങ്കിടേശൻ, ഐശ്വര്യ മിശ്ര, 400 മീറ്റർ ഹർഡ്ൽസിലെ വിദ്യ രാംരാജ് തുടങ്ങിയവരാണ് ആദ്യസംഘത്തിലെ പ്രധാനികൾ. തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് താരങ്ങൾ ഹാങ്ചോയിലേക്ക് വിമാനം കയറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.