എസ്. സുജിത്ത്
പാലക്കാട്: കേരള പൊലീസ് ടീം അംഗം എസ്. സുജിത്ത് ഇന്ത്യൻ ഹാൻഡ്ബാൾ ടീമിൽ. നേപ്പാളിലെ പൊക്കറയിൽ ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന ഇന്റോ-നേപ്പാൾ ഇന്റർനാഷനൽ ഗെയിംസിൽ പങ്കെടുക്കുന്ന ടീമിലേക്കാണ് സെലക്ഷൻ ലഭിച്ചത്. കൊടുവായൂർ ഗവ. സ്കൂളിൽനിന്നാണ് ഹാൻഡ്ബാൾ ബാലപാഠം പഠിക്കുന്നത്. അണ്ടർ 17 അണ്ടർ 19 കേരള സ്കൂൾ ടീമിലും കേരള സബ് ജൂനിയർ, ജൂനിയർ ടീമിലും നിരവധി തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ചിറ്റൂർ ഗവ. കോളജിനെ പ്രതിനിധീകരിച്ച് മൂന്നുവർഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗമായിരുന്നു.
2013 മുതൽ 2017 വരെ സി.ആർ.പി.എഫ് ടീം അംഗമായിരുന്നു. ഡൽഹി ടീമിനെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഡൽഹി ടീം അംഗമായിരുന്നു.
2017ൽ പ്രഥമ കേരള പൊലീസ് ഹാൻഡ്ബാൾ ടീം അംഗമായി. ഓൾ ഇന്ത്യ പൊലീസ് ഗെയിംസിൽ സി.ആർ.പി.എഫിനുവേണ്ടി മെഡൽ നേടുകയും 2016ലും 2017ലും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2017 മുതൽ കേരള സീനിയർ ടീം അംഗമായ സുജിത്ത്, കൊടുവായൂർ അമ്പോട്ട് സുന്ദരന്റെയും പുഷ്പലതയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.