സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട്, വയനാട് ടീമുകൾ
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കോഴിക്കോടും വനിത വിഭാഗത്തിൽ വയനാടും ജേതാക്കളായി. ഫൈനലിൽ കോഴിക്കോട് തിരുവനന്തപുരത്തെയാണ് (5-0) തോൽപിച്ചത്. വനിത വിഭാഗത്തിൽ വയനാട് എറണാകുളത്തെ (9-3)പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. പത്തനംതിട്ടയെ (6-2) പരാജയപ്പെടുത്തി കോട്ടയം മൂന്നാമതെത്തി.
പുരുഷ വിഭാഗത്തിൽ മികച്ച കളിക്കാരനായി ജിഷ്ണു സി.എസ് (കോഴിക്കോട്), പിച്ചർ -ശരൺ.എസ് (തിരുവനന്തപുരം), ക്യാച്ചർ- മുഹമ്മദ് ഫാസിൽ (വിദ്യാഭ്യാസ വകുപ്പ് ടീം), ബെസ്റ്റ് ഹോമർ ജിതിൻ (കോഴിക്കോട്) എന്നിവർക്കും വനിത വിഭാഗത്തിൽ മികച്ച കളിക്കാരിയായി അജന്യ (എറണാകുളം), പിച്ചർ - അഞ്ജലി ( വയനാട്), ക്യാച്ചർ - രേവതി (എറണാകുളം), ഹിറ്റർ കീർത്തന ബി(കോട്ടയം).
അകാലത്തിൽ പൊലിഞ്ഞ പത്തനംതിട്ടയിലെ മുൻ താരം ശരത്തിന്റെ സ്മരണാർഥമുള്ള ട്രോഫികളാണ് വിതരണം ചെയ്തത്. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, കാതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കേളജ് ബർസാർ സുനിൽ ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. ജേക്കബ്, സോഫ്റ്റ് ബാൾ അസോ. സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസൺ, ജോയന്‍റ് സെക്രട്ടറി ടെന്നിസൺ ജോസ്, മുൻ ജില്ല പ്രസിഡന്റ് അഡ്വ. ഷബീർ അഹമ്മദ്, ജില്ല വൈസ് പ്രസിഡന്റ് രാജൻ പടിയറ, ഓർഗനൈസിങ് സെക്രട്ടറി സുമേഷ് മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.