ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; ബ്രൈ​റ്റ​നോ​ടും തോ​റ്റ് ലി​വ​ർ​പൂൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ ജ​യം മ​റ​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്ക് മ​റ്റൊ​രു തോ​ൽ​വി. ബ്രൈ​റ്റ​ൻ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ലി​വ​ർ​പൂ​ളി​നെ വീ​ഴ്ത്തി​യ​ത്. ഡാ​നി വെ​ൽ​ബെ​ക്കി​ന്റെ (14, 56) ഇ​ര​ട്ട ഗോ​ൾ സ്വ​ന്തം മൈ​താ​ന​ത്ത് ബ്രൈ​റ്റ​ന് ജ​യം സ​മ്മാ​നി​ച്ചു. 30ാം മി​നി​റ്റി​ൽ മി​ലോ​സ് കെ​ർ​കെ​സാ​ണ് ചെ​മ്പ​ട​ക്കാ​യി വ​ല ച​ലി​പ്പി​ച്ച​ത്. പോ​യ​ന്റ് പ​ട്ടി​ക‍യി​ൽ നാ​ലാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും ലി​വ​ർ​പൂ​ൾ ക​ള​ഞ്ഞു​കു​ളി​ച്ചു. 49 പോ​യ​ന്റു​മാ​യി അ​ഞ്ചാ​മ​താ​ണി​വ​ർ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ ബേ​ൺ​മൗ​ത്ത് 2-2ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. ക​ളി ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട ശേ​ഷം 20 മി​നി​റ്റി​നി​ടെ​യാ​ണ് നാ​ല് ഗോ​ളും പി​റ​ന്ന​ത്. 61ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ബേ​ൺ​മൗ​ത്തി​ന്റെ മൈ​താ​ന​ത്ത് യു​നൈ​റ്റ​ഡി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു.

67ാം മി​നി​റ്റി​ൽ റ​യാ​ൻ ക്രി​സ്റ്റി​യി​ലൂ​ടെ ആ​തി​ഥേ​യ​ർ സ​മ​നി​ല പി​ടി​ച്ചു. 71ാം മി​നി​റ്റി​ൽ ഇ​വ​രു​ടെ ജെ​യിം​സ് ഹി​ല്ലി​ന്റെ സെ​ൽ​ഫ് ഗോ​ളി​ൽ യു​നൈ​റ്റ​ഡി​ന് വീ​ണ്ടും മു​ൻ​തൂ​ക്കം. 78ാം മി​നി​റ്റി​ൽ ബേ​ൺ​മൗ​ത്ത് താ​രം എ​വാ​നി​ൽ​സ​ണി​നെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​ന് ഹാ​രി മ​ക്യൂ​റേ​ക്ക് ചു​വ​പ്പ് കാ​ർ​ഡ്. എ​ലി ജൂ​നി​യ​ർ ക്രൂ​പി (81) എ​ടു​ത്ത പെ​നാ​ൽ​റ്റി ല​ക്ഷ്യം ക​ണ്ട​തോ​ടെ 2-2. പോ​യ​ന്റ് പ​ട്ടി​യി​ൽ മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി യു​നൈ​റ്റ​ഡ് (55).

Tags:    
News Summary - English Premier League; Liverpool loses to Brighton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.