കെ​വി​ൻ തോ​മ​സ് ജോ​ർ​ജ് ,100 മീ. ​ഫ്രീ സ്റ്റൈ​ൽ, ഗ്രൂ​പ് മൂ​ന്ന് ബോ​യ്സ് (എ​റ​ണാ​കു​ളം)

സംസ്ഥാന ജൂനിയർ–സബ്‌ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്​: തിരുവനന്തപുരവും എറണാകുളവും മുന്നിൽ

തൃ​ശൂ​ർ: സം​സ്ഥാ​ന ജൂ​നി​യ​ർ-​സ​ബ്‌ ജൂ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 82 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 365 പോ​യ​ന്റോ​ടെ തി​രു​വ​ന​ന്ത​പു​ര​വും സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 311 പോ​യ​ന്റോ​ടെ എ​റ​ണാ​കു​ള​വും മു​ന്നേ​റ്റം തു​ട​രു​ന്നു.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ര​ണ്ടാം ദി​ന​ത്തി​ൽ പു​തു​താ​യി അ​ഞ്ച്​ റെ​ക്കോ​ഡു​ക​ൾ പി​റ​ന്നു. അ​ഞ്ച്​ റെ​ക്കോ​ഡും എ​റ​ണാ​കു​ളം ജി​ല്ല സ്വ​ന്ത​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 355 പോ​യ​ന്റോ​ടെ എ​റ​ണാ​കു​ള​മാ​ണ്‌ ര​ണ്ടാം സ്ഥാ​ന​ത്ത്‌. 69 പോ​യ​ന്റോ​ടെ കോ​ട്ട​യം മൂ​ന്നാം സ്ഥാ​ന​ത്തും 65 പോ​യ​ന്റോ​ടെ പാ​ല​ക്കാ​ട്‌ നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്‌. സ​ബ്‌ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 157 പോ​യ​ന്റോ​ടെ തി​രു​വ​ന​ന്ത​പു​ര​മാ​ണ്‌ ര​ണ്ടാം സ്ഥാ​ന​ത്ത്‌. കോ​ട്ട​യം (32), പാ​ല​ക്കാ​ട്‌ (21) മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​ണ്ട്‌. സ​ബ്‌ ജൂ​നി​യ​ർ ഗേ​ൾ​സ്‌ ഗ്രൂ​പ് അ​ഞ്ച്‌ 50 മീ​റ്റ​ർ ബ​ട്ട​ർ​ൈ​ഫ്ല സ്‌​ട്രോ​ക്കി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ ശ്രേ​യ ബി​നി​ൽ റെ​ക്കോ​ഡ്‌ കു​റി​ച്ചു. 37:46 സെ​ക്ക​ൻ​ഡി​ലാ​ണ്‌ ശ്രേ​യ ഫി​നി​ഷ്‌ ചെ​യ്​​ത​ത്‌.

പ​ഴ​യ റെ​ക്കോ​ഡ്‌ സ​മ​യം 46:54 സെ​ക്ക​ൻ​ഡാ​യി​രു​ന്നു. ജൂ​നി​യ​ർ ബോ​യ്‌​സ്‌ ഗ്രൂ​പ് ര​ണ്ട്‌ 100 മീ​റ്റ​ർ ഫ്രീ ​സ്‌​റ്റൈ​ലി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ എ​സ്‌. അ​ഭി​ന​വ്‌ 59:32 സെ​ക്ക​ൻ​ഡി​ൽ നീ​ന്തി​യെ​ത്തി റെ​ക്കോ​ഡ്‌ മ​റി​ക​ട​ന്നു. 59:60 ആ​യി​രു​ന്നു പ​ഴ​യ റെ​ക്കോ​ഡ്‌. ജൂ​നി​യ​ർ വി​ഭാ​ഗം ബോ​യ്‌​സ്‌ ഗ്രൂ​പ് ര​ണ്ട്‌ 200 മീ​റ്റ​ർ ബാ​ക്ക്‌ സ്‌​ട്രോ​ക്കി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 2:19:54 മി​നി​റ്റ്‌ സ​മ​യം മ​റി​ക​ട​ന്ന്‌ എ​റ​ണാ​കു​ള​ത്തി​ന്റെ ആ​രോ​ൺ ജെ. ​തോ​മ​സ്‌ 2:18:54 മി​നി​റ്റി​ന്റെ പു​തി​യ റെ​ക്കോ​ഡ്‌ കു​റി​ച്ചു. ജൂ​നി​യ​ർ ഗേ​ൾ​സ്‌ ഗ്രൂ​പ് ഒ​ന്ന്‌ 200 മീ​റ്റ​ർ ബാ​ക്ക്‌ സ്‌​ട്രോ​ക്കി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ സ​ന മാ​ത്യു 2:38:13 മി​നി​റ്റി​ൽ നീ​ന്തി​യെ​ത്തി റെ​ക്കോ​ഡ്‌ കു​റി​ച്ചു. 2:41:98 മി​നി​റ്റാ​ണ്​ പ​ഴ​യ റെ​ക്കോ​ഡ്‌.

ജൂ​നി​യ​ർ വി​ഭാ​ഗം ഗ്രൂ​പ് ര​ണ്ട്‌ 200 മീ​റ്റ​ർ ഇ​ന്റി​വി​ജ്വ​ൽ മെ​ഡ്‌​ലേ​യി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ എ​സ്‌. അ​ഭി​ന​വ്‌ 2:29:21 മി​നി​റ്റി​ൽ നീ​ന്തി​യെ​ത്തി 2:34:11 മി​നി​റ്റ്‌ എ​ന്ന പ​ഴ​യ റെ​ക്കോ​ഡ്‌ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ശ്രേ​യ ബി​നി​ൽ, ആ​രോ​ൺ ജെ. ​തോ​മ​സ്‌, സ​ന മാ​ത്യു, എ​സ്‌. അ​ഭി​ന​വ്‌ എ​ന്നി​വ​ർ റെ​ക്കോ​ഡ്‌ ഡ​ബി​ൾ കി​റി​ച്ചു. മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്‌ ഞാ​യ​റാ​ഴ്‌​ച വൈ​കീ​ട്ട്‌ സ​മാ​പി​ക്കും.

Tags:    
News Summary - State Junior-Sub-Junior Swimming Championship: Thiruvananthapuram and Ernakulam ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.