Posted On
date_range Updated On
date_range തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീശങ്കർ; ഇന്ത്യൻ ഓപൺ അത്‍ലറ്റിക്സിൽ സ്വർണം
പുണെ: പരിക്കിനെത്തുടർന്ന് ഒരു വർഷത്തിലധികമായി വിട്ടുനിന്ന മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ സ്വർണത്തോടെ തിരിച്ചെത്തി. ഇന്ത്യൻ ഓപൺ അത്‍ലറ്റിക്സിൽ 8.05 മീറ്റർ ചാടിയാണ് ജെ.എസ്.ഡബ്ല്യു താരമായ പാക്കാട്ടുകാരൻ ഒന്നാമനായത്.
കഴിഞ്ഞവർഷം ഏപ്രിലിൽ പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശങ്കർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ പാരിസ് ഒളിമ്പിക്സും നഷ്ടമായി. 2023 ഒക്ടോബറിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ശ്രീ അവസാനമായി മത്സരിച്ചത്. അന്ന് 8.19 മീറ്റർ ചാടി വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.