Posted On
date_range Updated On
date_range സ്ക്വാഷ് ചാമ്പ്യൻഷിപ്പ്; വനിത വിഭാഗത്തിൽ അട്ടിമറി, സുഭദ്ര കെ.സോണിക്ക് കിരീടം
തിരുവനന്തപുരം: സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ സുഭദ്ര കെ. സോണിക്ക് കിരീടം. നിലവിലെ ജേത്രിയായിരുന്ന ബി. നിഖിതയെ നേരിട്ടുള്ള സെറ്റിൽ അട്ടിമറിച്ചാണ് കഴിഞ്ഞ വർഷത്തെ അണ്ടർ 19 ചാമ്പ്യനായിരുന്ന സുഭദ്ര കിരീടം ചൂടിയത്. സ്കോർ -13-11,14-12,11-1. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ മൂന്നാം വർഷ ബി.പിഎഡ് വിദ്യാർഥിനിയാണ് സുഭദ്ര.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ നാഷനൽ ഗെയിംസ് സ്ക്വാഷ് സെന്ററിൽ വച്ചു നടന്ന ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ അഭിൻ ജോ ജെ വില്യംസ് , ഓംകാർ വിനോദിനെ 8-11,11-8,11-3,11-5 ന് തോൽപിച്ച് കിരീടം നിലനിർത്തി.
മറ്റു വിഭാഗങ്ങളിൽ കിരീടം നേടിയവർ: ഹരിനന്ദൻ സി ജെ (അണ്ടർ 11), റോഷൻ സുരേഷ് ( അണ്ടർ 13), കാർത്തികേയൻ എം.ആർ (അണ്ടർ 15), ആകാശ് ബി.എസ്(അണ്ടർ 17), ആരാധന ദിനേഷ് (അണ്ടർ 13 ), അദിതി നായർ( അണ്ടർ 17 ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.