സിദ്ദീഖ്​

കടലിൽ പൊലിഞ്ഞത്​ സെവൻസ്​ ഫുട്​ബാളിലെ മിന്നുംതാരം

തിരൂർ: ഒരാഴ്​ച നീണ്ട കാത്തിരിപ്പും പ്രാർഥനകളും വിഫലം. സിദ്ദീഖ്​ വിടവാങ്ങിയത്​ സെവൻസ്​ ഫ​ുട്​ബാളി​െൻറ ആരവങ്ങളിലല്ലാത്ത​ ലോകത്തേക്ക്.​ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കൂട്ടായിയിൽ കടലിൽ കാണാതായ കോതപറമ്പിൽ സിദ്ദീഖി​െൻറ (28) മൃതദേഹം ഏഴ് ദിവസങ്ങൾക്ക്​ ശേഷം ബുധനാഴ്​ച പുലർച്ചയാണ്​ വൈപ്പിൻ ഞാറക്കൽ ബീച്ചിൽ കരക്കണഞ്ഞത്​.

സെവൻസ് ഫുട്ബാൾ ഫ്രീ ബൂട്ടിൽ മിന്നുംതാരം കൂടിയായിരുന്നു സിദ്ദീഖ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിരവധി ക്ലബുകൾക്ക് വേണ്ടി പന്തുതട്ടിയ ഇദ്ദേഹം നിരവധി കിരീട വിജയങ്ങളിലും പങ്കാളിയായി.

മികച്ച മുന്നേറ്റനിരക്കാരനായ സിദ്ദീഖ് പല ടൂർണമെൻറുകളിലും മാച്ച് വിന്നറായിരുന്നു. നിരവധി ടൂർണമെൻറുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയ സിദ്ദീഖിനെ തേടി ജില്ലയിലെ പല സെവൻസ് ക്ലബുകളും എത്താറുണ്ട്. കൂട്ടായിയിലെ സാഗർ ക്ലബി​െൻറ പ്രധാന താരമായിരുന്നു. ഫ്രീ ബൂട്ടിന് പുറമെ ബൂട്ട് ധരിച്ചും പല ക്ലബുകൾക്ക്​ വേണ്ടിയും ജില്ലക്കകത്തും പുറത്തും കളിച്ചിട്ടുണ്ട്.


Tags:    
News Summary - siddiq was an excellent football player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.