ദിലിറിസ്​ എർത്തുഗ്രുലി​െൻറ 448 എപ്പിസോഡുകൾ പത്തുദിവസങ്ങൾകൊണ്ട്​ കണ്ടുതീർത്തു -അഫ്രീദി

ലോകമെമ്പാടും വലിയ ജനപ്രീതി നേടിയ തുര്‍ക്കിഷ് ചരിത്ര സീരീസായ 'ദിലിറിസ്​ എർത്തുഗ്രുൽ ഗാസി'യുടെ448 എപ്പിസോഡുകൾ നാല്‍പത് ദിവസം കൊണ്ട് കണ്ടുതീർത്തെന്ന്​ പാകിസ്താ​ൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി തന്‍റെ ദൃശ്യാനുഭവം തുറന്നുപറഞ്ഞത്. സീരീസില്‍ എർത്തുഗ്രുലിന്‍റെ അടുത്ത സുഹൃത്തായി വേഷമിട്ട ചെങ്കിസ് ചോസ്ക്കുനാണ് അഫ്രീദിയുമായി അഭിമുഖം നടത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് ആദ്യമായി ഈ സീരീസ് കാണുന്നതെന്നും ഇതിന്‍റെ കടുത്ത ആരാധകനാണ് താനെന്നും നാല്‍പത് ദിവസം കൊണ്ട് മുഴുവന്‍ കണ്ടുപൂര്‍ത്തിയാക്കിയെന്നും ഷാഹിദ് അഫ്രീദി അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ പെണ്‍മക്കള്‍ക്കൊപ്പം സീരീസ് വീണ്ടും കാണുകയാണെന്നും എർത്തുഗ്രുൽ ഗാസിയെ അവതരിപ്പിച്ച എന്‍ഗിന്‍ അല്‍താന്‍ ദുസിയതാന്‍ ഭാര്യ ഹലീമ സുല്‍ത്താന്‍റെ മരണത്തില്‍ കരയുമ്പോള്‍ വീട്ടിലെ എല്ലാവരും തന്നെ കരഞ്ഞു പോയെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.കോവിഡ് അവസാനിച്ചതിന് ശേഷം അഫ്രീദിയോട് തുര്‍ക്കി സന്ദര്‍ശിക്കാനും തന്നെ ക്രിക്കറ്റ് പഠിപ്പിക്കാനും ചെങ്കിസ് ചോസ്ക്കുന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

2014 ഡിസംബർ 10മുതൽ തുർക്കിയിലെ ടി.ആർ.ടി 1 ടി.വി ചാനലിലാണ്​ സീരീസ്​ സംപ്രേക്ഷണം ചെയ്​തുതുടങ്ങിയത്​. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി അതുമാറി. ഏഴുനൂറ്റാണ്ടോളം നീണ്ടുനിന്ന ഉസ്​മാനിയ ഖിലാഫത്തി​ന്റെ നാന്ദിയുടെ കഥപറയു​ന്ന സിരീസ്​ കൃത്യമായ രാഷ്​ട്രീയം പുരട്ടിയ ഫ്രെയ്​മുകളാൽ സമ്പന്നമാണ്​.

തുർക്കിഷ്​ ഗെയിം ഓഫ്​ ​ത്രോൺസ്​ എന്ന്​ വിളിപ്പേരുള്ള സീരീസ്​ ലോകമാകെ നിരവധി രാഷ്​ട്രീയ ചർച്ചകൾക്കും വഴി തുറന്നിരുന്നു. തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ സീരീസി​െൻറ ഷൂട്ടിംഗ്​ സ്ഥലങ്ങൾ സന്ദർശിച്ചതും ജനങ്ങളോട്​ കാണാൻ നിർദേശിച്ചതും ഏറെ ചർച്ചയായിരുന്നു. പാക്കിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സീരീസി​ന്റെ ഇതിവൃത്തത്തെ പുകഴ്​ത്തുകയും കുട്ടികളോടും യുവാക്കളോടും കാണാൻ ആവശ്യപ്പെടുകയും ചെയ്​തത്​ വലിയ വാർത്തയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.