എന്തുകൊണ്ട് അർജന്‍റീന കപ്പ് നേടി?; ഒരു 'താത്വിക അവലോകനം'

 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജൻറീന ഒരു മേജർ കിരീടം നേടിയിരിക്കുന്നു -കോപ്പ അമേരിക്ക. അർജൻറീന എങ്ങനെ ഇൗ കപ്പ്​ സ്വന്തമാക്കി എന്നതിന്​ ഒറ്റ ഉത്തരമേയുള്ളൂ. ലാറ്റിനമേരിക്കൻ കളിമുറ്റങ്ങൾക്ക്​ അത്രപരിചിതമല്ലാത്ത കളിശൈലി-ടാക്​റ്റിക്കൽ ഫുട്​ബാൾ. ​

അവിടെ ത്രസിപ്പിക്കുന്ന നീക്കങ്ങൾ ഏറെ ഉണ്ടാകണമെന്നില്ല. പന്തടക്കിവെച്ച്​ എതിരാളികളെ തലങ്ങും വിലങ്ങും പായിക്കുന്ന പൊസഷൻ വേഗം കണ്ടുകൊള്ളണമെന്നില്ല. വലനെയ്യും പോലെ കാലിൽ നിന്ന്​ കാലി​േലക്ക്​ അതിവേഗം സഞ്ചരിക്കുന്ന കുറിയ പാസുകളോ ഡിഫൻസിനെ കീറി മുറിക്കുന്ന ത്രൂബാളുകളോ അധികം കാണില്ല. എന്നിരുന്നാലും എങ്ങനെയെങ്കിലും ഒരു ഗോൾ പിറന്നിരിക്കും. അവസാന വിസിൽ മുഴങ്ങും വരെ ആ ഗോളി​െൻറ മുൻതൂക്കം അവർ സംരക്ഷിച്ചുനിർത്തും, പതിയെ കിരീടത്തിലേക്ക്​ ചുവടുവെക്കും.

പാരമ്പര്യ ലാറ്റിനമേരികൻ കളി ശൈലി ഉപേക്ഷിച്ച്​, വിജയം മാത്രം മുന്നിൽ കണ്ടുള്ള ടാക്​റ്റിക്കൽ ഫുട്​ബാൾ ആണ്​ ലയണൽ സ്​കലോനി എന്ന അർജ​ൈൻൻ പരിശീലകൻ ടൂർണമൻറിലുടനീളം സ്വീകരിച്ചത്​. ഭൂരിഭാഗം കളികളിലും അർജൻറീന ഒരു ഗോളിനാണ്​ വിജയിച്ചത്​. അതിൽ എല്ലാ കളികളിലും ആദ്യപകുതിയിൽ തന്നെ ഗോൾ കണ്ടെത്തി.

ആദ്യ മിനിറ്റുകളിൽ ആക്രമിച്ച്​ കളിച്ച്​ ഗോൾ ക​ണ്ടെത്തി പതിയെ ഡിഫൻസിലേക്ക്​ പിൻവലിയുന്ന ശൈലി യൂറോപ്യൻ കളിമുറ്റങ്ങളിലെ പതിവു കാഴ്​ചയാണ്​. ഇക്കുറി ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിലെ ചെൽസി^മാഞ്ചസ്​റ്റർ സിറ്റി പോരാട്ടത്തി​ൽ അത്​ കണ്ടതാണ്​. ബാൾ പൊസഷനിലും ഷോട്ട്​ ഒാൺ ടാർഗറ്റിലും എല്ലാം സിറ്റിയായിരുന്നു മുന്നിൽ. പ​ക്ഷേ, ഒറ്റ ഗോളി​െൻറ ആനുകൂല്യത്തിൽ കിരീടമണിഞ്ഞത്​ ചെൽസിയും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസും ഏറെക്കുറെ ആ കളിശൈലി പിന്തുടർന്നവരായിരുന്നു.

എന്ത്​കൊണ്ട്​ ശൈലീ മാറ്റം?

എന്ത​ുകൊണ്ടാകും അർജൻറീന തങ്ങളുടെ പരമ്പരാഗത കളി ശൈലി ഉപേക്ഷിച്ചത്​?. ഒറ്റ കാരണമേയുള്ളൂ. തങ്ങളുടെ കിരീട വരൾച്ചക്ക്​ പരിഹാരം കണ്ടെത്തുക എന്നത്​ തന്നെ. അർജൻറീനയുടെയും ക്യാപ്​റ്റൻ ലയണൽ മെസ്സിയുടെയും വിമർശകർക്കും ആരാധകർക്കും ഒരുപോലെ വേണ്ട ഒന്നുണ്ട്​^അത്​ കിരീടമാണ്​. സൗന്ദര്യാത്​മക ഫുട്​ബാൾ കളിച്ചതു​ കൊണ്ടോ ബാൾ അധികം കൈവശംവെച്ച്​ കളിച്ചതുകൊണ്ടോ കിരീടം ലഭിക്കണമെന്നില്ല. അങ്ങനെയാണെങ്കിൽ 2006 ലോകകപ്പിൽ അത്​ സംഭവിക്കണമായിരുന്നു.


അർജൻറീനയുടെ സമീപകാല ഫുട്​ബാൾ ചരിത്രത്തിലെ ഏറ്റവും മികവാർന്ന നിരയായിരുന്നു അന്ന്​ കളത്തിലിറങ്ങിയത്​. യുവാൻ റോമൻ റിക്വൽമി, റോബർ​േട്ടാ അയാള, ​ഹെർനാൻ ക്രസ്​പോ അടക്കമുള്ള മികവാർന്ന നിര ടൂർണമൻറിൽ ഉടനീളം മനോഹരമായി കളി​ച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട്​ പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവ്​ പറഞ്ഞു. 2002 ലും 2010 ലും അത്​ തന്നെയാണ്​ സംഭവിച്ചത്​.

2014 ൽ ഫൈനലിലേക്കുള്ള അർജൻറീനയുടെ മുന്നേറ്റം അതുവരെയുള്ള കളി ശൈലിയിൽനിന്ന്​ തെല്ലിട മാറിയത്​ കൊണ്ടായിരുന്നു. ഫൈനലിലെ തോൽവി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ ഇത്തവണ കോപ്പ അമേരിക്കയിൽ കളിച്ച കളി ആയിരുന്നു അവർ ലോകകപ്പിൽ കളിച്ചത്​. നോക്കൗണ്ട്​ റൗണ്ടിൽ ബെൽജിയത്തോടും സ്വിറ്റ്​സർലിൻറിനോടും ഒരു ഗോളി​െൻറ വിജയം. സെമിയിൽ നെതർലാൻഡ്​സിനോട്​ ഷൂട്ടൗട്ടിൽ വിജയം. ഒടുവിൽ ജർമനിയോട്​ ഒരു ഗോളി​​െൻറ തോൽവി.

സ്​കലോനിയുടെ തന്ത്രങ്ങൾ

2018 ലെ ലോകകപ്പ്​ പരാജയത്തിന്​ ശേഷം ഇടക്കാല കോച്ചായി നിയമിതനായതാണ്​ മുൻ ദേശീയ താരം കൂടിയായ ലയണൽ സ്​കലോനി. 2017 മുതൽ ടീമി​െൻറ അസിസ്​റ്റൻറ്​ കോച്ചായിരുന്നു അദ്ദേഹം. 2006 ലോകകപ്പിലെ ദേശീയ ടീമിൽ അംഗമായിരുന്ന അദ്ദേഹത്തിന്​ ആ ടൂർണമൻറിലെ ത​െൻറ ടീമി​െൻറ തോൽവിയുടെ കാരണം ആരേക്കാളും നന്നായി അറിയാവുന്നതാണ്​. അതുതന്നെയാവാം കളിശൈലിയിലെ ഒരു പറിച്ചുനടലിന്​ അദ്ദേഹത്തെ ​പ്രേരിപ്പിച്ചിട്ടുണ്ടാവുക.


34 മത്സരങ്ങളിലാണ്​ അദ്ദേഹം ഇതുവരെ ടീമിനെ പരിശീലിപ്പിച്ചത്​. അതിൽ ഇത്തവണത്തെ കോപ്പ ഫൈനലും കഴിഞ്ഞ തവണത്തെ ലൂസേഴ്​സ്​ ഫൈനലും ഉൾപ്പെടെ 20 വിജയങ്ങളുണ്ട്​. 10 മത്സരങ്ങളിൽ സമനിലയായപ്പോൾ നാല്​ മത്സരങ്ങളിൽ മാത്രമാണ്​ തോൽവി അറിഞ്ഞത്​. അവസാനമായി തോറ്റത്​ 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനെതിരെ ആയിരുന്നു. അവിടന്നിങ്ങോട്ട്​ 20 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാതെ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നു.

പുതിയ യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതായിരുന്നു ആദ്യം അദ്ദേഹം സ്വീകരിച്ച നടപടി. അർജൻറീനയിലെ ആഭ്യന്തര ലീഗുകളിൽ നിന്നാണ്​ കൂടുതൽ പേരെയും അദ്ദേഹം കണ്ടെത്തിയത്​. അർജൻറീനൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിച്ച അവരിൽ പലരും യൂറോപ്യൻ ലീഗുകളിലേക്ക്​ ചേക്കേറി തങ്ങളുടെ വ്യക്​തിഗത മികവ​ും വേഗവും വർധിപ്പിക്കുന്നതാണ്​ പിന്നീട്​ കണ്ടത്​.

2019 ലെ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം സീനിയർ താരങ്ങളെയും മാറ്റി നിർത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തി​െൻറ ഇൗ നീക്കം. തുടക്കത്തിൽ ആരാധകരിൽ ചെറിയ ആശയക്കുഴപ്പം തീർത്തുവെങ്കിലും വിജയക്കുതിപ്പ്​് അതിനെല്ലാം മറുപടി പറഞ്ഞു. ക​ഴിഞ്ഞ കോപ്പ അമേരിക്കയിൽ ആ തന്ത്രങ്ങൾ പൂർണ വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും അതിന്​ ശേഷമുള്ള രണ്ട്​ വർഷം ടീമിന്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


യുവതാരങ്ങളിൽ തന്നെ ലൂക്കാസ്​ ഒകംപസ്​, പൗലോ ഡിബാല, ജ്വാൻ ഫോയ്​ത്ത്​ തുടങ്ങിയ പ്രധാനികളെ പുറത്തിരുത്തിയാണ്​ ത​െൻറ കോപ്പ സക്വാഡ്​ സ്​കലോനി നിശ്ചയിച്ചത്​. ആരാധകരിൽ മുറുമുറപ്പുണ്ടാക്കിയെങ്കിലും ത​െൻറ 28 അംഗ സക്വാഡിൽ അദ്ദേഹം വിശ്വാസം ഉറപ്പിച്ചു. സ്​ക്വാഡിലെ മിക്കവാറും കളിക്കാർക്കും പ്രാഥമിക ഘട്ടത്തിൽ തന്നെ അവസരം നൽകി. ഒരോ മത്സരത്തിനും അനുസരിച്ച്​ 'ആദ്യ പതിനൊന്നിനെ' മാറ്റി മാറ്റി അദ്ദേഹം നിശ്ചയിച്ചു. എയ്​ഞ്ചൽ ഡി മരി​യയെ പോലുള്ള സൂപ്പർ താരത്തെ സന്ദർഭോചിതം ഉപയോഗിച്ചു.

അതെല്ലാം 100 ശതമാനം വിജയവുമായി. ഇക്വഡോറിനെതിരായ ​ക്വാർട്ടർ മത്സരത്തിൽ ഡി മരിയയുടെ രണ്ടാം പകുതിയിലുള്ള വരവ്​ കളിയിലുണ്ടാക്കിയ മാറ്റം കണ്ടതാണ്​. സെമിയിൽ കൊളംബിയക്കെതിരെയും ഡി മരിയയെ അതേ പാറ്റേണിൽ ഉപയോഗിച്ചു. എന്നാൽ, ഫൈനലിൽ ഏവരെയും അമ്പരപ്പിച്ച്​ ഡി മരിയയെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. 21ാം മിനുറ്റിൽ സൂപ്പർ ഗോളിലൂടെ ഡി മരിയ കോച്ചി​െൻറ ആ തീരുമാനം ശരിവെച്ചു. ​

പ്രതിരോധ നിരയെ ശക്​തിപ്പെടുത്തുന്നതിൽ സ്​ക​ലോനിയുടെ മിടുക്ക്​ എടുത്തുപറയേണ്ടതാണ്​. ക്രിസ്​റ്റ്യൻ റൊമേരോ, നാവൽ മൊളീന, ജെർമൻ പെസല്ല, മാർക്കസ്​ അക്യൂന, ഗോൺസാലോ മോൺഡിയൽ എന്നിവരെ സാഹചര്യത്തിനനുസരിച്ച്​ മാറി മാറി ഉപയോഗിച്ചു. എതിരാളികൾക്ക്​ അനുസൃതമായ പ്രതിരോധ നിരയെ ആണ്​ സ്​കലോനി ഒരോ മത്സരത്തിനുമയച്ചത്​. നിക്കോളാസ്​ ഒട്ടമൻഡി, നിക്കോളാസ്​ ടാഗ്ലിയാഫിക്കോ എന്നിവരുടെ പരിചയ സമ്പത്തും കൃത്യമായി ഉപയോഗപ്പെടുത്തി. ഫൈനലിൽ ഡിഫൻസിൽ ഒടമൻഡിയും മോൺഡിയലും നിർണായക സാന്നിധ്യങ്ങളായി മാറിയത്​ ഉദാഹരണം.

മെസ്സി ഫാക്​ടർ

ടൂർണമൻറിലെ മികച്ച താരമായും ടോപ്​സ്​കോററായും തിരഞ്ഞെടുക്കപ്പെട്ടത്​ ലയണൽ മെസ്സി ആയിരുന്നു. നാല്​ ഗോളുകളും നാല്​ അസിസ്​റ്റും നേടിയ മെസ്സി നാല്​ മാൻ ഒാഫ്​ ദി മാച്ച്​ പുരസ്​കാരങ്ങളും സ്വന്തമാക്കി. അർജൻറീന ടൂർണമെൻറിൽ നേടിയ 12ൽ ഒമ്പത്​ ഗോളുകളിലും മെസ്സിക്ക്​ നേരിട്ട്​ പങ്കാളിത്തം ഉണ്ട്​ എന്നുള്ളത്​ കൊണ്ട്​ തന്നെ അർജൻറീനയുടെ കോപ്പ വിജയത്തിൽ കോച്ചിനോളം വലിയ പങ്ക്​ മെസ്സിക്കുമുണ്ട്​.


മെസ്സിയെ പൂർണമായും ആ​ശ്രയിച്ചുള്ള കളി ശൈലി ടീം ഉപേക്ഷിച്ചതും മറ്റൊരു പ്രധാന​ കാര്യമാണ്​. മെസ്സിയില്ലാതെയും ടീം സ്​​കലോനിക്ക്​ കീഴിൽ നിരവധി തവണ വിജയിച്ചു. കരുത്തരായ ജർമനിക്കെതിരെ അവരുടെ തട്ടകത്തിൽ രണ്ട്​ ഗോളിന്​ പിന്നിട്ടുനിന്ന ശേഷം രണ്ട്​ ഗോൾ തിരിച്ചടിച്ച്​ സമനില നേടിയെടുത്തു. മെസ്സിയുടെ സമ്മർദം കുറച്ചുകൊണ്ടുള്ള ടീം ഫോർമേഷൻ ആണ്​ കോപ്പയിൽ ഉടനീളം സ്​കലോനി പുറത്തെടുത്തത്​. അതി​െൻറ ഗുണഭോക്​താവും മെസ്സി തന്നെ ആയിരുന്നു.


മെസ്സിയെ സംബന്ധിച്ച്​ ഏറെ നിർണായകമായിരുന്നു ഇൗ ടൂർണമൻറ്​. രാജ്യത്തിനായി നേരത്തെ കളിച്ച നാല്​ ഫൈനലുകളിലും കരഞ്ഞുകൊണ്ടായിരുന്നു അയാളുടെ മടക്കം. കപ്പില്ലെങ്കിലും മെസ്സി​ ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെങ്കിലും വിമർശകർ അയാൾക്ക്​ നേരെ നിരന്തരം പരിഹാസ ശരങ്ങൾ എറിഞ്ഞു. കളിയെ സ്​നേഹിക്കുന്നവരിൽ, വർഷം മുഴുവൻ ആ ഇടങ്കാൽ മാന്ത്രികം ആസ്വദിക്കുന്നവരിൽ ഇൗ കപ്പ്​ പ്രത്യേകിച്ച്​ ഒരു പുതിയ സന്തോഷവും ഉണ്ടാക്കിയെന്ന്​ വരില്ലെങ്കിലും കപ്പില്ലാതെ അയാളിലെ ഇതിഹാസം പൂർണമാവില്ലെന്ന്​ ഫുട്​ബാൾ പണ്ഡിറ്റുകളിൽ പലരും വിധിയെഴുതി. ഒടുവിൽ തങ്ങളുടെ പാരമ്പര്യ വൈരികളുടെ കളിമുറ്റത്ത്​ വെച്ച്​, അവരെ തന്നെ കീഴടക്കി അയാൾ എല്ലാവരോടുമുള്ള കണക്ക്​ തീർത്തു.

ടൂർണമൻറ്​ വിജയത്തോടെ ഇൗ വർഷത്തെ ഫിഫ ദി ബെസ്​റ്റ്​ പുരസ്​കാരവും ബാലൻ ഡി ഒാറും മെസ്സിയെ തന്നെ തേടിയെത്തുമെന്നാണ്​ കരുതുന്നത്​. ബാലൻ ഡി ഒാർ പവർ റാങ്കിങിൽ മെസ്സി തന്നെയാണ്​ ഇപ്പോൾ മുന്നിൽ.

ക്രിസ്​റ്റ്യൻ റൊമേരാ​യും എമി മാർട്ടിനസും

ഇൗ ടൂർണമൻറിലൂടെ അർജൻറീനനൻ സ്ക്വാഡി​െൻറ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ്​ ഫുൾബാക്കായ ക്രിസ്​റ്റ്യൻ റെമേരോയും ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസും. ഒന്നാം ഗോൾ കീപ്പർ ഫ്രാ​േങ്കാ അർമാനിക്ക്​ കോവിഡ്​ പോസിറ്റീവ്​ ആയതിനാലാണ് മാർട്ടിനസിന്​​ ടീമിൽ ഇടം കിട്ടിയത്​. കിട്ടിയ അവസരം സമർഥമായി ഉപയോഗിച്ച മാർട്ടിനസ്​ ബാറിന്​ മുന്നിൽ ഇനി മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ലെന്ന്​ ടീം മാനേജ്​​െമൻറിനെ ബോധ്യപ്പെടുത്തി.

സെമി ഫൈനലിൽ ഏതാണ്ട്​ ഒറ്റക്ക്​ പൊരുതിയാണ്​ മാർട്ടിനസ്​ ടീമിനെ കലാശപ്പോരിനെത്തിച്ചത്​. കൊളംബിയയുടെ മൂന്ന്​ പെനാൽറ്റി ഷോട്ടുകളാണ്​ അയാൾ തടഞ്ഞിട്ടത്​. ഫൈനലിൽ ബ്രസീൽ നിരയുടെ ഗോളെന്നുറച്ച രണ്ട്​ ഷോട്ടുകൾ മനോഹരമായി അദ്ദേഹം തടഞ്ഞിട്ടു. ടൂർണമൻറി​ലെ മികച്ച ഗോൾ കീപ്പറുമായി. ആസ്​റ്റൺ വില്ലക്കായി പോയ സീസണിൽ മികച്ച പ്രകടനം കാഴ്​ചവെച്ച താരമായിരുന്നു എമി മാർട്ടിനസ്​.

സീരി എയിലെ ഇത്തവണത്തെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ്​ അറ്റ്​ലാൻറയുടെ ക്രിസ്​റ്റ്യൻ റെമോരോ. പരിക്ക്​ മൂലം കോപ്പയിൽ മൂന്ന്​ മത്സരങ്ങളിലേ ഇറങ്ങാൻ സാധിച്ചുള്ളൂ എങ്കിലും മൂന്നിലും മികവുറ്റ പ്രകടനം കാഴ്​ച്ചവെക്കാനായി. ഫൈനലിൽ റെമേരോയുടെ സാന്നിധ്യം ടീമിന്​ ചില്ലറ ആശ്വാസമൊന്നുമല്ല നൽകിയത്​. വർഷങ്ങൾക്ക്​ ശേഷമാണ്​ ഇത്രയും പ്രതിഭയാർന്ന ഒരു ഡിഫന്‍ററെയും ഗോൾകീപ്പറെയും നീലപ്പടക്ക്​ ലഭിക്കുന്നത്​. അതുകൊണ്ട്​ തന്നെ ഇൗ ടൂർണമൻറിൽ കപ്പിനൊപ്പം അർജൻറീനക്ക്​ ലഭിച്ച രണ്ട്​ സൗഭാഗ്യങ്ങളായി ഇരുവരെയും വിശേഷിപ്പിക്കാം.

ലോകകപ്പിലേക്കുള്ള ദൂരം

2022ലെ ഖത്തർ ലോകകപ്പിലേക്ക്​ ഇനി കൃത്യം 498 ദിവസങ്ങളാണുള്ളത്​. അർജൻറീന കോപ്പ കിരീടമണിഞ്ഞ ഉടനെ ഫിഫ തങ്ങളുടെ ഒഫീഷ്യൽ പേജിൽ, ഇനി മെസ്സിയു​െട കണ്ണുകൾ ആ കപ്പിലാണ്​ എന്ന്​ സചിത്രം കുറിക്കുകയുണ്ടായി. 2014ൽ ഇതേ മാറക്കാനയിൽ വെച്ച്​ നഷ്​ടപ്പെട്ട വിശ്വ കിരീടം രാജ്യത്തിനായി നേടിക്കൊടുത്ത്​ വേണം അയാൾക്ക്​ നീലക്കുപ്പായം അഴിച്ച്​വെക്കാൻ. അർജൻറീന വലിയ പ്രതീക്ഷയോടെയാണ്​ ഖത്തർ ലോകകപ്പിനായി കാത്തിരിക്കുന്നത്​.

ലയണൽ സ്​കലോനി തന്നെയാകും ടീമിനെ പരിശീലിപ്പിക്കുക. കോപ്പ നേടിയ സക്വാഡിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനുമിടയില്ല. ലോകകപ്പ്​ യോഗ്യത​ മത്സരങ്ങൾ മുന്നിലുള്ളതിനാൽ എത്രയും വേഗം ലോകകപ്പ്​ ​െബർത്ത്​ ഉറപ്പിക്കുന്നതിലാകും ഇനി സ്​കലോനിയുടെയും സംഘത്തി​െൻറയും ശ്രദ്ധ.

Tags:    
News Summary - how argentina became copa america 2021 winners analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.