'ക്യാപ്റ്റൻ ഫന്റാസ്റ്റിക്'; സുനില്‍ ഛേത്രിയെക്കുറിച്ചുള്ള സീരീസുമായി ഫിഫ

ഇന്ത്യന്‍ ഫുട്‌ബാളിനെ വർഷങ്ങളായി തോളിലേറ്റുന്ന ഇതിഹാസതാരം സുനില്‍ ഛേത്രിയെക്കുറിച്ചുള്ള ഡോക്യു-സീരീസ് പരിചയപ്പെടുത്തി ഫിഫ. ഇന്ത്യയുടെ എക്കാലത്തേയും വലിയ ഗോൾ നേട്ടക്കാരനായ ഛേത്രിയെ കുറിച്ചുള്ള സീരീസിന്റെ പേര് 'ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്' എന്നാണ്. ലോകകപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് 'ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്കി'നെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

മലയാളികളടക്കമുള്ള നിരവധി ഫുട്ബാൾ ആരാധകരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയത്. ഫിഫയുടെ ഒടിടി പ്ലാറ്റ്‌ഫോമായ ഫിഫ പ്ലസിലാണ് സുനില്‍ ഛേത്രിയെപ്പറ്റിയുള്ള സീരീസ് മൂന്ന് ഭാഗങ്ങളായി റിലീസ് ചെയ്തത്. ആദ്യ രണ്ട് ഭാഗങ്ങളുടെ ദൈര്‍ഘ്യം അര മണിക്കൂറും അവസാന ഭാഗം 41 മിനിട്ടുമാണ്. 


Tags:    
News Summary - FIFA Releases Special Series 'Captain Fantastic' On Sunil Chhetri's Untold Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.