15 വർഷത്തിനു ശേഷം ആനന്ദ്​ ലോകകപ്പിന്​

ത്​ബിലിസി: 15 വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്​ ഫി​ഡെ ലോകകപ്പ്​ ചെസ്​ ടൂർണമ​െൻറിന്​. തിങ്കളാഴ്​ച മുതൽ ജോർജിയയിലെ ത്​ബി​ലിസി വേദിയാവുന്ന ചാമ്പ്യൻഷിപ്പിൽ ഏഴംഗ ഇന്ത്യൻ സംഘത്തെ ആനന്ദ്​ നയിക്കും. ലോകത്തി​​െൻറ വിവിധ രാജ്യങ്ങളിൽനിന്നുള്ള 128 താരങ്ങളാണ്​ ലോകകപ്പിൽ കരുക്കൾ നീക്കുന്നത്​. രണ്ടു തവണ ലോകകപ്പ്​ ജയിച്ച ആനന്ദ്​ (2000, 2002) പിന്നീടൊരിക്കലും ഇവിടെ കളിച്ചിട്ടില്ല. അഞ്ചു തവണ ലോക ചാമ്പ്യനായ താരമായതിനാൽ യോഗ്യത റൗണ്ടായി പരിഗണിക്കുന്ന ലോകകപ്പിലേക്ക്​ ആനന്ദിന്​ 15 വർഷത്തിനിടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നു സാരം. 2016 കാൻഡിഡേറ്റ്​ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്​ഥാനത്തായതോടെയാണ്​ ഇക്കുറി ആനന്ദിന്​ ലോകകപ്പിലൂടെ ലോക ചാമ്പ്യൻഷിപ്​​ യോഗ്യത അനിവാര്യമായത്​. 

തിങ്കളാഴ്​ച ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ട്​ സ്​ഥാനക്കാർ അടുത്ത മാർച്ചിലെ കാൻഡിഡേറ്റ്​ ചാമ്പ്യൻഷിപ്പിന്​ യോഗ്യത നേടും. എട്ട്​ താരങ്ങൾ മത്സരിക്കുന്ന കാൻഡിഡേറ്റ്​ ചാമ്പ്യൻഷിപ്പിൽനിന്നാവും 2018 ലോക കിരീടത്തിൽ മാഗ്​നസ്​ കാൾസനെ നേരിടുന്നത്​. നോക്കൗട്ട്​ അടിസ്​ഥാനത്തിലാണ്​ ലോകകപ്പ്​ മത്സരം. 10ാം സീഡായ ആനന്ദിന്​ ആദ്യ റൗണ്ടിൽ മലേഷ്യയുടെ 119ാം സീഡ്​ താരം യിഹോ ലി ടിയാനാണ്​ എതിരാളി. അതേസമയം, ഒന്നാം സീഡ്​ മാഗ്​നസ്​ കാൾസൻ ലോകകപ്പിൽ മത്സരിക്കുന്നുണ്ട്​. 
Tags:    
News Summary - Viswanathan Anand returns to World Cup after 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.