Posted On
date_range Updated On
date_range കാലിക്കറ്റ് യൂനിവേഴ്സിറ്റി ഖൊ- ഖൊ ചാമ്പ്യൻഷിപ്പ്: തിരൂർ തുഞ്ചൻ കോളേജ് ജേതാക്കൾ
തൃശൂർ: ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ തിരൂർ തുഞ്ചൻ ഗവൺമെന്റ് കോളേജ് ജേതാക്കളായി. ഫൈനലിൽ കോഴിക്കോട് ആർട്സ് കോളെജിനെയാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് തുഞ്ചൻ കോളെജ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനത്തും പാലക്കാട് വിക്ടോറിയ കോളെജ് നാലാം സ്ഥാനത്തുമെത്തി. തുഞ്ചൻ ഗവൺമെന്റ് കോളേജിലെ ശ്രീബിൻ കെ.പിയാണ് ടൂർണമെൻറിലെ മികച്ച കളിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.