തിരുവനന്തപുരം: ലോകോത്തരനിലവാരമുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കാനുതകുംവിധം സമഗ്ര കായികനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രതിഭകളെ കണ്ടത്തെി മുഖ്യധാരയിലത്തെിക്കാനും രാജ്യത്തിന് അഭിമാനകരമാകുംവിധം വാര്‍ത്തെടുക്കാനും ശ്രമിക്കും. 2016 റിയോ പാരാലിംബിക്സ് മത്സരത്തില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ ആദരിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും മുക്കാടന്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ദേവേന്ദ്രജാചാര്യ, ഹൈജംപില്‍ സ്വര്‍ണം നേടിയ മാരപാണ്ഡ്യന്‍, വെങ്കലം നേടിയ വരുണ്‍സിങ് ഭട്തി തുടങ്ങിയവരെയാണ് ആദരിച്ചത്. ശാരീരിക വെല്ലുവിളി അതിജീവിച്ച് ഇവര്‍ നേടിയ വിജയം മഹത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് അഞ്ചുലക്ഷം രൂപയും വെള്ളിമെഡല്‍ നേടിയവര്‍ക്ക് മൂന്നുലക്ഷവും വെങ്കലമെഡല്‍ നേടിയവര്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് സമ്മാനിച്ചത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.