ന്യൂഡൽഹി: കോവിഡ് ഭയത്തിൽ ഷൂട്ടിങ് ലോകകപ്പിനും ഐസൊലേഷൻ. ഒളിമ്പിക്സ് യോഗ്യത റൗണ്ടെന്നനിലയിൽ നിർണായകമായ ഡൽഹി ഷൂട്ടിങ് ലോകകപ്പ് മാറ്റിവെക്കാൻ രാജ്യാന്തര ഷൂട്ടിങ് സ്പോർട് ഫെഡറേഷൻ തീരുമാനം. മാർച്ച് 15 മുതൽ 25 വരെ ന്യൂഡൽഹിയിൽ നടക്കേണ്ട ചാമ്പ്യൻഷിപ് മേയിലേക്കാണ് മാറ്റിയത്.
ടോക്യോവിൽ നടക്കേണ്ട ഒളിമ്പിക്സ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഏപ്രിൽ 16ലേക്കും മാറ്റിവെച്ചു. ലോകകപ്പ് റൈഫ്ൾ-പിസ്റ്റൾ, ഷോട്ഗൺ വിഭാഗങ്ങളായി രണ്ട് ഘട്ടങ്ങളായാവും ഇനി നടക്കുക. ആദ്യഘട്ടം മേയ് അഞ്ചു മുതൽ 12 വരെയും രണ്ടാംഘട്ടം ജൂൺ രണ്ടു മുതൽ ഒമ്പതു വരെയും നടക്കും.
കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ രാജ്യങ്ങൾ യാത്രവിലക്കു മറ്റും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മത്സരങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇന്ത്യ യാത്രനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
22 രാജ്യങ്ങൾ നേരത്തേതന്നെ പിന്മാറിയതായി ദേശീയ റൈഫിൾ അസോസിയേഷൻ അറിയിച്ചു. സൈപ്രസിൽ നടക്കാനിരുന്ന ലോകകപ്പിൽനിന്ന് ഇന്ത്യ കഴിഞ്ഞയാഴ്ച പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.