ന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ പത്ത് മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ച ൗധരി സ്വർണം നേടി. 245 പോയിേൻറാടെ ഒന്നാമെതത്തിയ സൗരഭ് ലോക റെക്കോർഡോടെയാണ് സ്വർണം നേടിയത്. 16 കാരനായ സൗരഭ് ആദ്യമായാണ് സീനിയർ ലോകകപ്പിൽ മത്സരിക്കുന്നത്. സൗരഭിെൻറ സ്വർണനേട്ടത്തോടെ 2020ലെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ക്വോട്ട ഉറപ്പാക്കി.
കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിലും യൂത്ത് ഒളിംപിക്സിലും ജൂനിയർ ലോകകപ്പിലും സൗരഭ് സ്വർണം നേടിയിരുന്നു. അതേസമയം മനു ഭേക്കറിന് ഫൈനലിൽ അഞ്ചാം സ്ഥാനം നേടി തൃപ്തിപ്പെടേണ്ടി വന്നു. യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തിയ മനു എട്ടുപേർ മത്സരിച്ച ഫൈനലിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.