ആലപ്പുഴ: 42ാമത് ദേശീയ പുരുഷ-വനിത എക്യുപ്ഡ്, അൺഎക്യുപ്ഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ് ഇൗമാസം 15 മുതൽ 19 വരെ ആലപ്പുഴ നഗരസഭ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷനും ജില്ല പവർ ലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 25 സംസ്ഥാനത്തുനിന്നായി 700 താരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. 15ന് രാവിലെ 8.30ന് കെ.സി. വേണുഗോപാൽ എം.പി പതാക ഉയർത്തും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മത്സരം ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ മുഖ്യാതിഥിയാകും. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ മുഖ്യപ്രഭാഷണം നടത്തും.19ന് ഉച്ചക്ക് രണ്ടിന് സമാപനസമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.