ചാങ്വോൻ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ കന്നി സ്വർണം സ്വന്തമാക്കി ഇന്ത്യൻ ഷൂട്ടർ ഒാം പ്രകാശ് മിതർവാൽ. ഇൗ വർഷം ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർപിസ്റ്റൾ, 50 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ വെങ്കല െമഡൽ ജേതാവായ മിതർവാൽ 564 പോയൻറുമായാണ് ഫൈനലിൽ ഒന്നാമതെത്തിയത്.
സെർബിയയുടെ ദമിർ മികെച് (562)വെള്ളിയും ദക്ഷിണ കൊറിയയുടെ ദേംയങ് ലീ (560) വെങ്കലവും നേടി. 2014ലെ ടൂർണമെൻറിൽ ഇൗ ഇനത്തിൽ വെള്ളി നേടിയിരുന്ന ജിത്തു റായ് നിരാശപ്പെടുത്തി. 552 പോയൻറുമായി 17ാം സ്ഥാനത്തെത്താനെ ജിത്തുവിനായുള്ളൂ.
വനിതകളിൽ മെഡലില്ലാതെ ഏഷ്യൻ ഗെയിംസ് പൂർത്തിയാക്കിയ ടീൻ സെൻസേഷൻ മനു ഭാകറും സീനിയർ ഷൂട്ടർ ഹീന സിദ്ദുവും ഒരിക്കൽകൂടി നിറം മങ്ങി. ഇരുവർക്കും 10 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഫൈനൽ യോഗ്യത നേടാനായില്ല. ജൂനിയർ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണ മെഡലിസ്റ്റുകളായ സൗരഭ് ചൗധരിയും അഭിദ്ന്യ പാട്ടീലും വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.