???????? ??? ??????

മുസ്ലിം പേര്; മുഹമ്മദ് അലിയുടെ മകനെ വിമാനത്താവളത്തിൽ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു

വാഷിംഗ്ടൺ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ ഫ്ലോറിഡ വിമാനത്താവളത്തിൽ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു. ജമൈകയിൽ നിന്ന് മടങ്ങുകയായിരുന്ന മുഹമ്മദ് അലി ജൂനിയറിനെയാണ് അറബിക് പേര് കാരണം പൊലീസ് ചോദ്യം ചെയ്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫോർട്ട് ലോഡെർഡേൽ അന്താരാഷട്ര വിമാനത്താവളത്തിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. ഫിലാഡൽഫിയയിലെ ജനിച്ച മുഹമ്മദ് അലി ജൂനിയറിന് അമേരിക്കൻ പാസ്പോർട്ടുണ്ട്. മുഹമ്മദലിയുടെ രണ്ടാം ഭാര്യ ഖലീല കമോചോ അലിയുടെ മകനാണ് മുഹമ്മദ് അലി ജൂനിയർ. ഖലീലയും മകനൊപ്പം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. മുഹമ്മദലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോഴാണ് ഖലീലയെ അധികൃതർ വിട്ടയച്ചത്. എന്നാൽ അലി ജൂനിയറിൻെറ കയ്യിൽ സമാനമായ ഫോട്ടോ ഒന്നും ഇല്ലായിരുന്നു. നിങ്ങൾക്ക് എവിടെ നിന്നാണ് നിങ്ങളുടെ പേര് കിട്ടിയതെന്നും താങ്കൾ മുസ്ലിം ആണോ എന്നും തുടർച്ചയായി ഉദ്യോഗസ്ഥർ ചോദിച്ചുവത്രെ. ഇവരുടെ സുഹൃത്തും അഭിഭാഷകനുമായ ക്രിസ് മാൻസീനിയാണ് അമേരിക്കൻ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. 

മുസ്ലിങ്ങൾക്ക് യു.എസിലേക്ക് നിരോധം ഏർപെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻെറ നടപടിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ക്രിസ് മാൻസീനി ആരോപിച്ചു. എന്നാൽ സംഭവത്തിൽ മറുപടി നൽകാൻ എയർപോർട്ട് ഉദ്യോഗസ്ഥർ തയ്യാറായില്ല.

Tags:    
News Summary - Muslim Identity, Boxing Legend Muhammad Ali's Son Detained At Florida Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.