പ്രഥമ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജേതാക്കൾ

ചാലക്കുടി: പ്രഥമ സംസ്ഥാന മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ  കോഴിക്കോട് ജേതാക്കളായി. വയനാടിനെ ആറ് പോയന്റുകൾക്ക് കീഴടക്കിയാണ് കോഴിക്കോടിൻെറ നേട്ടം (സ്കോർ 11-5).  കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രിയ വിദ്യാലയയിലെ ബിബാൻ കെ.ബിയാണ് ടീമിനെ നയിച്ചത്. 

എം. ത്രിവേദ് നിധീഷ്, ആർജവ്. ടി.ആർ, ആനന്ദ്. ടി.പി, ആകാശ്. പി.എസ്, വിബാത്ത് കൃഷ്ണ (പ്രസന്റേഷൻ  ഹയർ സെക്കൻഡറി സ്കൂൾ), അഭിനവ്.കെ (വിദ്യാത്മിക പബ്ലിക് സ്കൂൾ), നിധിൻ ബേബി, റിനാൽ. എ.എൻ, സഫർ സാം. പി.സി, ദക്ഷിൺ.ടി.സി, ജെഫ്രി ജോൺസൻ (സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരാണ് കോഴിക്കോട് ടീമിലുണ്ടായിരുന്നത്. കേരളത്തിലെ പതിമൂന്ന് ജില്ലാ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

Tags:    
News Summary - mini netball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.