തലശ്ശേരി: തലശ്ശേരിയിലെ കായികപ്രേമികൾ കൈകോർത്തു, മജ്സിയക്ക് ഇനി തുർക്കിയിലേക്ക് പറക്കാം. തലശ്ശേരി സ്‌പോര്‍ട്സ് ഫൗണ്ടേഷെൻറയും ബി.കെ 55 ക്രിക്കറ്റ്് ക്ലബിെൻറയും സാമ്പത്തിക സഹായമാണ് പഞ്ചഗുസ്തി താരത്തിന് ഒക്ടോബറിൽ തുര്‍ക്കിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പെങ്കടുക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത്. വടകര ഒാർക്കാേട്ടരിയിലെ അബ്ദുൽ മജീദിെൻറയും സറിയ മജീദിെൻറയും മകളാണ് മജ്സിയ.
മേയ് മാസം ലഖ്നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പവർ ലിഫ്റ്റിങ്ങിൽ സ്വർണമെഡൽ നേടിയാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് അർഹത നേടിയത്. ജൂൈല പത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ ലോക ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ കഴിയുമായിരുന്നുള്ളു. ഇൗ തുക നൽകാൻ നേരത്തെ സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിരുന്നു. അവസാന നിമിഷം അവര്‍ പിന്മാറിയത് ഇൗ കായിക പ്രതിഭയുടെ സ്വപ്നത്തിന് ആശങ്ക പടർത്തി.
ഇതോടെ തുർക്കിയാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം ബിനീഷ് കോടിയേരി മുന്‍കൈയെടുത്ത് മജ്സിയയുടെ സ്വപ്‌നം സഫലമാക്കുന്നത്. പവർ ലിഫ്റ്റിങ്ങിൽ ഒേട്ടറെ ദേശീയ രാജ്യാന്തര മത്സരങ്ങളിൽ പെങ്കടുത്ത മജ്സിയ ഇതിനകം ഒേട്ടറെ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് െഡൻറൽ സയൻസ് കോളജിലെ ബി.ഡി.എസ് അവസാന വർഷ വിദ്യാർഥിനിയാണ് ഇരുപത്തിനാലുകാരിയായ മജ്സിയ.
തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ ഇ.എം.എസ് മന്ദിരത്തില്‍ നടന്ന ചടങ്ങിൽ അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയിൽ നിന്ന് തുക മജ്സിയ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍പേഴ്‌സൻ ആമിന മാളിയേക്കല്‍, നഗരസഭ കൗണ്‍സിലര്‍ വാഴയില്‍ വാസു, സ്‌പോര്‍ട്സ് ഫൗണ്ടേഷന്‍ സെക്രട്ടറി കെ.എ. ഹമീദ്, ജോ.സെക്രട്ടറി പി.വി. സിറാജുദ്ദീന്‍, സ്‌പോര്‍ട്സ് ഫൗണ്ടേഷന്‍ കണ്‍വീനര്‍ കെ.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.