ഓള്‍ട്ട്മാന്‍ 2020 ഒളിമ്പിക്സ് വരെ തുടരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി കോച്ച് റോളന്‍റ് ഓള്‍ട്ട്മാന്‍െറ കരാര്‍ 2020 ടോക്യോ ഒളിമ്പിക്സ് വരെ ദീര്‍ഘിപ്പിച്ചേക്കും. ഇതുസംബന്ധിച്ച് ഹോക്കി ഇന്ത്യയില്‍നിന്ന് അപേക്ഷ ലഭിച്ചതായി സ്പോര്‍ട്്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അന്തിമ തീരുമാനത്തിനായി ‘സായി’ കായിക മന്ത്രാലയത്തിന് കൈമാറി. ദേശീയ ടീമിന്‍െറ ഹൈപെര്‍ഫോമന്‍സ് മാനേജറായി പ്രവര്‍ത്തിച്ച ഓള്‍ട്ട്മാനെ കഴിഞ്ഞ വര്‍ഷമാണ് മുഖ്യ കോച്ചായി നിയമിച്ചത്. പോള്‍വാന്‍ ആസിനു പകരക്കാരനായാണ് സ്ഥാനമേറ്റത്. അസ്ലന്‍ഷാ ഹോക്കി, ഒളിമ്പിക്സ്, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവയില്‍ ഓള്‍ട്ട്മാനു കീഴില്‍ ടീം മികച്ച പ്രകടനം നടത്തിയതാണ് തുണയായത്.
Tags:    
News Summary - Roelant oltmans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.