ചാമ്പ്യൻസ്​ ട്രോഫി ഹോക്കി: ഇന്ത്യയെ ശ്രീജേഷ്​ നയിക്കും

ന്യൂഡൽഹി: ഇൗ മാസം 23 മുതൽ നെതർലൻഡ്​​സിൽ നടക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ഹോക്കി ടൂർണമ​െൻറിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​ നയിക്കും.

മുൻ ക്യാപ്​റ്റൻ സർദാർ സിങ്​, ഫോര്‍വേഡ് രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ബിരേന്ദ്ര ലാക്ര എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രുപീന്ദര്‍പാല്‍ സിങ്​, കോത്തജീത്​ സിങ്​, ഗുരീന്ദർ സിങ്, ഗുർജന്ത്​ സിങ്​, ലളിത്​ കുമാർ ഉപാധ്യയ്​ എന്നിവരെ ഒഴിവാക്കി. ശ്രീജേഷിന്​ കീഴിലായിരുന്നു 34 വർഷത്തെ ചാമ്പ്യൻസ്​ ട്രോഫി ചരിത്രത്തിൽ ആദ്യമായി ഇന്ത്യ വെള്ളി സ്വന്തമാക്കിയത്​. പാരമ്പര്യ വൈരികളായ പാകിസ്​താനെതിരെ ജൂൺ 23നാണ്​ ഇന്ത്യയുടെ ആദ്യ മത്സരം. 

ടീം: ഗോൾകീപ്പർമാർ: പി.ആർ. ശ്രീജേഷ്​, കൃഷൻ ബഹാദൂർ പഥക്​. ഡിഫൻഡർമാർ: ഹർമൻപ്രീത്​ സിങ്​, വരുൺ കുമാർ, സുരേന്ദർ കുമാർ, ജർമൻപ്രീത്​ സിങ്​, ബീരേന്ദ്ര ലാക്ര, അമിത്​ രോഹിദാസ്​. മിഡ്​ഫീൽഡർമാർ: മൻപ്രീത്​ സിങ്​, ചിൻഗ്ലൻസന സിങ്​, സർദാർ സിങ്​, വിവേക്​ സാഗർ പ്രസാദ്​. ഫോർവേഡുകൾ: സുനിൽ വിറ്റലാചാര്യ, രമൺദീപ്​ സിങ്​, മൻദീപ്​ സിങ്​, സുമിത്​ കുമാർ, ആകാശ്​ദീപ്​ സിങ്​, ദിൽപ്രീത്​ സിങ്​. 
Tags:    
News Summary - PR Sreejesh to lead India at Champions Trophy 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.