ലോകകപ്പ് ടീമിന്‍െറ ഗോള്‍കീപ്പിങ് കോച്ചായി ഇന്ത്യന്‍ നായകന്‍

കോഴിക്കോട്: ഇന്ത്യന്‍ ഹോക്കി നായകന്‍ പി.ആര്‍. ശ്രീജേഷിന് പുതിയ നിയോഗം. ലോകകപ്പ് കളിക്കുന്ന ദേശീയ ജൂനിയര്‍ ഹോക്കി ടീമിന്‍െറ ഗോള്‍കീപ്പിങ് പരിശീലകനായാണ് മലയാളി താരം പുതിയ ദൗത്യത്തിനിറങ്ങിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഏറ്റ പരിക്കില്‍നിന്ന് മോചിതനായി തിരിച്ചുവരുന്നതിന്‍െറ ഇടവേളയിലാണ് പരീക്ഷണാര്‍ഥം പുതിയ ഉത്തരവാദിത്തമേറ്റെടുത്തത്. ബംഗളൂരുവില്‍ ജൂനിയര്‍ ടീമിന്‍െറ ലോകകപ്പ് തയാറെടുപ്പിനിടെ ഗോള്‍കീപ്പര്‍മാരായ വികാസ് ദാഹിയക്കും ക്രിഷന്‍ ബി പഥകിനും ഉപദേശങ്ങളും തന്ത്രങ്ങളുമായി ശ്രീജേഷുണ്ടായിരുന്നു. ടീം ലോകകപ്പിനായി ലഖ്നോവിലേക്ക് പുറപ്പെട്ടപ്പോള്‍ മാനേജ്മെന്‍റിന്‍െറയും കോച്ച് റോളന്‍റ് ഓള്‍ട്ട്മാന്‍െറയും നിര്‍ദേശപ്രകാരം ശ്രീജേഷും അവര്‍ക്കൊപ്പം ചേര്‍ന്നു. ഫിറ്റ്നസ് വീണ്ടെടുക്കുന്ന ഇടവേളയായതിനാല്‍ ജൂനിയര്‍ താരങ്ങള്‍ക്ക് ഗോള്‍കീപ്പിങ് ടെക്നിക്സ് നല്‍കാനുള്ള ഉത്തരവാദിത്തമേറ്റെടുക്കുകയായിരുന്നുവെന്ന് ശ്രീജേഷ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. 

‘ജൂനിയര്‍ താരങ്ങളെ സഹായിക്കുമ്പോള്‍, എന്‍െറ കളിയെ വിലയിരുത്താനുമുള്ള അവസരമാണ്. പിഴവുകള്‍ തിരുത്താനും കൂടുതല്‍ പഠിക്കാനും പുതിയ നിയോഗം സഹായിക്കും’ -ശ്രീജേഷ് പറഞ്ഞു. ‘കോച്ചിങ് എനിക്ക് ആവേശമാണ്. പക്ഷേ, ഇപ്പോള്‍ കളിയില്‍ തന്നെയാണ് ശ്രദ്ധ. അതിനിടയില്‍ എന്‍െറ പരിചയവും അനുഭവവും ജൂനിയര്‍ താരങ്ങളോട് പങ്കുവെക്കാനാണ് പുതിയ ദൗത്യമേറ്റെടുത്തത്’ -ശ്രീജേഷ് പറഞ്ഞു. 
 
Tags:    
News Summary - pr sreejesh become junior team coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.