ജപ്പാനെ ഗോളിൽ മുക്കി ഇന്ത്യക്ക് വിജയത്തുടക്കം

ഖൗത്താന്‍ (മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യക്ക് ഉജ്ജ്വല വിജയത്തോടെ തുടക്കം. കിരീടസാധ്യത കല്‍പിക്കപ്പെടുന്ന മറ്റൊരു ടീമായ പാകിസ്താന്‍ തോല്‍വിയറിഞ്ഞ ദിവസം ഇന്ത്യ രണ്ടിനെതിരെ 10 ഗോളുകള്‍ക്ക് ജപ്പാനെയാണ് മുക്കിയത്. 
കളി തുടങ്ങിയതുമുതല്‍ ഇന്ത്യന്‍ തേരോട്ടമായിരുന്നു ഖൗത്താന്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍. പെനാല്‍റ്റി കോര്‍ണര്‍ സ്പെഷലിസ്റ്റ് രൂപീന്ദര്‍പാല്‍ സിങ് ഡബ്ള്‍ ഹാട്രിക്കുമായി കളംനിറഞ്ഞപ്പോള്‍ അനായാസമായിരുന്നു ഇന്ത്യന്‍ ജയം. രമണ്‍ദീപ് സിങ് രണ്ടു വട്ടം സ്കോര്‍ ചെയ്തപ്പോള്‍ യൂസുഫ് അഫാന്‍, തല്‍വീന്ദര്‍ സിങ് എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു. കെനാറ്റ തനാക, ഹിറോമാസ ഒച്ചായ് എന്നിവരുടെ വകയായിരുന്നു ജപ്പാന്‍െറ ആശ്വാസ ഗോളുകള്‍. 

ആതിഥേയരായ മലേഷ്യ 4-2നാണ് നിലവിലെ ജേതാക്കളായ പാകിസ്താനെ മലര്‍ത്തിയടിച്ചത്. 1-2ന് പിന്നില്‍നിന്നശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു മലേഷ്യയുടെ വിജയം. ഫൈസല്‍ സാരി രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഫര്‍ഹാന്‍ അന്‍സാരി, ശഹ്രീല്‍ സബാഹ് എന്നിവരും സ്കോര്‍ ചെയ്തു. പാകിസ്താന്‍െറ രണ്ടു ഗോളുകളും അലീം ബിലാലിന്‍െറ സ്റ്റിക്കില്‍നിന്നായിരുന്നു. ഇന്ത്യയുടെ അടുത്ത കളി ശനിയാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ്. ഞായറാഴ്ച പാകിസ്താനെയും നേരിടും.
Tags:    
News Summary - ndia humiliate Japan 10-2 to open Asian Champions Trophy campaign; Rupinder Pal Singh gets six goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.