ഹോക്കി ഇന്ത്യ തലവന്‍ നരീന്ദര്‍ ബത്ര ലോക ഹോക്കി ഫെഡറേഷന്‍ അധ്യക്ഷന്‍

ദുബൈ: രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ (എഫ്.ഐ.എച്ച്) പ്രസിഡന്‍റായി ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ബത്രയെ തെരഞ്ഞെടുത്തു. ദുബൈയില്‍ നടന്ന 45ാമത് കോണ്‍ഗ്രസില്‍ വോട്ടെടുപ്പിലൂടെയായിരുന്നു ബത്ര ലോക ഹോക്കി സംഘടനയുടെ അധ്യക്ഷപദത്തിലത്തെിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റാവുന്നത്. ഹോക്കി ഇന്ത്യ പ്രസിഡന്‍റ് കൂടിയായ ബത്ര അയര്‍ലന്‍ഡിന്‍െറ ഡേവിഡ് ബാല്‍ബിര്‍നിയെയും ആസ്ട്രേലിയയുടെ കീന്‍ റീഡിനെയുമാണ് തോല്‍പിച്ചത്. ബത്ര 68 വോട്ട് നേടിയപ്പോള്‍ ബാല്‍ബിര്‍നി 29ഉം, റീഡ് 13 വോട്ടുമായി പിന്തള്ളപ്പെട്ടു. ഇലക്ട്രോണിക് ബാലറ്റ് സിസ്റ്റത്തിലൂടെയായിരുന്നു രഹസ്യവോട്ടെടുപ്പ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ലോക ഹോക്കിയുടെ ഭരണം യൂറോപ്പില്‍നിന്നും ഏഷ്യയുടെ കൈകളിലത്തെുന്നത്. 59കാരനായ ബത്ര 2014 ഒക്ടോബറിലാണ് ഹോക്കി ഇന്ത്യ അധ്യക്ഷനാവുന്നത്. 2008 മുതല്‍ ലോക ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റായ സ്പെയിനിന്‍െറ ലിയനാഡ്രോ നെഗ്രയുടെ പിന്‍ഗാമിയായാണ് ബത്രയുടെ വരവ്. ഹോക്കി ഇന്ത്യ ലീഗ് ഉള്‍പ്പെടെയുള്ള നവീന ആശയങ്ങളുടെ വിജയം ബത്രക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

Tags:    
News Summary - Narinder Batra elected as president of International Hockey Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.