അവഗണനകൾക്ക് വിട; ഒളിമ്പ്യൻ മാനുവൽ ഫെഡറിക്കിന് ധ്യാൻചന്ദ് പുരസ്കാരം

ന്യൂഡൽഹി: ഒളിംപിക്സിൽ മെഡൽ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവൽ ഫെഡറികിനെ ഈ വർഷത്തെ ധ്യാൻചന്ദ് പുരസ്കാരത്തി ന് ശിപാർശ ചെയ്തു. 1972 ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗമാണ്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാ ണിത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ പുരസ്കാര നിർണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമർപ്പിച്ചു. കണ്ണൂർ സ്വദേശിയാണ് മാനുവൽ.

1972ലെ മ്യൂണിക് ഒളിംപിക്സിൽ ഹോളണ്ടിനെ തോൽപ്പിച്ചു വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു. ഗോൾമുഖത്തെ കടുവ എന്നാണ് മാനുവൽ ഫ്രെഡറിക്ക് അറിയപ്പെട്ടിരുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

അന്ന് വെങ്കലം നേടിയ ടീമിലെ എട്ടുപേർക്കു രാജ്യം അർജുന അവാർഡും രണ്ടു പേർക്കു പത്‌മഭൂഷണും നൽകിയപ്പോൾ മാനുവലിനെ തേടി ബഹുമതികൾ എത്തിയിരുന്നില്ല. ഏറെക്കാലം നീണ്ട അവഗണനകൾക്കൊടുവിലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുന്നത്.

Tags:    
News Summary - Manuel Frederick get dyanchand award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.