ഏഷ്യ കപ്പ്​ ഹോക്കി: പുതിയ പരിശീലകന് കീഴിൽ ജപ്പാനെ 5-1ന്​ തകർത്ത്​ ഇന്ത്യ

ധാക്ക: പുതിയ പരിശീലകൻ സോർഡ്​ മരീനെക്കു കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യക്ക്​ സൂപ്പർ ജയത്തോടെ തുടക്കം. ബംഗ്ലാദേശിൽ ആരംഭിച്ച 10ാമത് ഏഷ്യ കപ്പ്​ ഹോക്കിയിലാണ്​ ജപ്പാനെ 5-1ന്​ തകർത്ത്​ ഇന്ത്യൻ പട വമ്പൻ ജയത്തോടെ തുടക്കംകുറിച്ചത്​. ആവേശകരമായ പോരിൽ എല്ലാ ക്വാർട്ടറിലും ഇന്ത്യൻ താരങ്ങൾ വലകുലുക്കി. 

മൂന്നാം മിനിറ്റിൽ ത​ന്നെ എസ്​.വി. സുനിലാണ്​ ജപ്പാ​​െൻറ വലയിൽ പന്തെത്തിച്ച്​ ഗോൾ വേട്ടക്ക്​ തുടക്കം കുറിക്കുന്നത്​. ലളിത്​ ഉപാധ്യായ (22ാം മിനിറ്റ്​), രമൺദീപ്​ സിങ്​ (33ാം മിനിറ്റ്​) എന്നിവർ വലകുലുക്കിയപ്പോൾ, ക്യാപ്​റ്റൻ ഹർമൻപ്രീത്​ സിങ്​(35,48) രണ്ടു ഗോളുകളുമായി കളിയിലെ താരമായി. 

നാലാം മിനിറ്റിൽ ജപ്പാ​​െൻറ കിൻജി കിറ്റസാറ്റോയാണ്​ ജപ്പാ​​െൻറ ആശ്വാസ ഗോൾ നേടിയത്​. ആതി​േഥയരായ ബംഗ്ലാദേശിനെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    
News Summary - India vs Japan Hockey Match -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.