?????????? ?????????? ????? ??????????? ??????????? ??????????

ചാമ്പ്യൻസ് ട്രോഫി ഹോക്കി: ചൈനയെ ഗോളിൽ മുക്കി ഇന്ത്യ

കൗണ്ടന്‍: ചൈനയെ മറുപടിയില്ലാത്ത ഒമ്പതു ഗോളില്‍ മുക്കിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി റൗണ്ട് റോബിനിലെ ഒന്നാമനാവാന്‍ ബുധനാഴ്ച ആതിഥേയരായ മലേഷ്യക്കെതിരെ. ചൈനയുടെ പകുതിയില്‍ മാത്രമൊതുങ്ങിയ പോരാട്ടത്തില്‍ അയല്‍ക്കാരെ കളിപഠിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ശൈലി. നായകന്‍ പി.ആര്‍. ശ്രീജേഷിന് വിശ്രമം അനുവദിച്ചിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഏറെയും യുവതാരങ്ങളായിരുന്നു. എതിരാളിയുടെ ബലഹീനതകള്‍ അറിഞ്ഞ്പോരാട്ടം തുടങ്ങിയവര്‍ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മുന്നിലത്തെി. പരിക്കേറ്റ ശ്രീജേഷ് പുറത്തിരുന്നപ്പോള്‍ വലകാക്കാനുള്ള നിയോഗം ആകാശ് ചിക്തേക്കായിരുന്നു. പക്ഷേ, പന്ത് സ്വന്തം പകുതിയില്‍ കടക്കാതായതോടെ ചിക്തേക്ക് പരീക്ഷണവുമില്ലാതായി. ആകാശ്ദീപ്, അഫാന്‍ യൂസുഫ്, ജസ്ജിത് സിങ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. 

പത്താം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങിന്‍െറ ഫീല്‍ഡ് ഗോളിലൂടെയായിരുന്നു തുടക്കം. ഒരു ഗോളിന് ആദ്യ ക്വാര്‍ട്ടര്‍ പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ക്വാര്‍ട്ടറില്‍  മൂന്നു ഗോള്‍കൂടി നേടി. അഫാന്‍ യൂസുഫ് (19), ജസ്ജിത് സിങ് (22), രുപീന്ദര്‍ പാല്‍ സിങ് (25) എന്നിവരുടെ വകയായിരുന്നു രണ്ടാം ക്വാര്‍ട്ടറിലെ മൂന്നു ഗോള്‍.  ആദ്യ പകുതിയില്‍ നാലു ഗോളിന് മുന്നില്‍ നിന്നവര്‍, മൂന്നാം ക്വാര്‍ട്ടറില്‍ എതിരാളിയെ പൂര്‍ണമായും നിലംപരിശാക്കി. 15 മിനിറ്റിനുള്ളില്‍ പിറന്നത് നാലു ഗോളുകള്‍. അക്ഷദീപും അഫാനും ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നിക്കിന്‍ തിമ്മയ്യ, ലളിത് ഉപാധ്യായ എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. 8-0ത്തിന് ഇന്ത്യ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചു. അവസാന ക്വാര്‍ട്ടറിലെ 51ാം മിനിറ്റില്‍ ജസ്ജിത് കൂടി വലകുലുക്കിയതോടെ ഇന്ത്യന്‍ ഗോള്‍ വേട്ട പൂര്‍ത്തിയായി. 
മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ 4-3ന് ജപ്പാനെ തോല്‍പിച്ചിരുന്നു. നിലവില്‍ നാലു കളിയില്‍ മൂന്നു ജയവും ഒരു സമനിലയുമായി 10 പോയന്‍േറാടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്നില്‍ മൂന്നും ജയിച്ച മലേഷ്യക്ക് ഒമ്പതു പോയന്‍റും. 

Tags:    
News Summary - India thump China 9-0 to go top of the table in Asian Champions ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.