Representative Image

ജൂനിയർ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകും

ലൂസന്നെ (സ്വിറ്റ്സർലൻഡ്): അടുത്ത വർഷം നടക്കാനിരിക്കുന്ന ജൂനിയർ ഹോക്കി വേൾഡ് കപ്പിന് ഇന്ത്യ വേദിയാകും. പുരുഷ വ ിഭാഗം മത്സരങ്ങൾക്ക് വേദിയായി ഇന്ത്യയേയും വനിതാ വിഭാഗം മത്സരങ്ങൾക്ക് വേദിയായി ദക്ഷിണാഫ്രിക്കയെയും തീരുമാനിച്ചതായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ അറിയിച്ചു. അവസാനമായി 2016ൽ നടന്ന ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ജേതാക്കളാണ് ഇന്ത്യ.

2021 അവസാനത്തോടെയാണ് ജൂനിയർ ലോകകപ്പ് ഹോക്കി മത്സരങ്ങൾ നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും. അണ്ടർ-21 വിഭാഗം താരങ്ങളാണ് മത്സരങ്ങളിൽ അണിനിരക്കുക. ആകെ 16 രാജ്യങ്ങൾ ലോകകപ്പിൽ മത്സരിക്കും.

2016ൽ നടന്ന ലോകകപ്പിലെ വനിതാ വിഭാഗം ജേതാക്കൾ അർജന്‍റീനയാണ്.

Tags:    
News Summary - India, South Africa to host junior hockey World Cup 2021Khelo India is very good initiative to promote sports, Army chief Naravane Read more At: https://www.aninews.in/news/sports/others/khelo-india-is-very-good-initiative-to-promote-sports-army-chief-naravane20200217212059

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.