ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമിയില്‍

ലഖ്നോ: ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചായിരുന്നു റോളണ്ട് ഓള്‍ട്ട്മാന്‍സിന്‍െറ ടീമിന്‍െറ വിജയം.

എല്ലാ ഗോളുകളും പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നായിരുന്നു. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുമ്പില്‍ ആദ്യം ഇന്ത്യയാണ് ഗോള്‍ വഴങ്ങിയത്. 22ാം മിനിറ്റില്‍ മാര്‍ക് സെര്‍ഹിമയുടെ ഗോള്‍ ആണ് സ്പെയിനിന് ലീഡ് നല്‍കിയത്. 57ാം മിനിറ്റില്‍ സിമ്രാന്‍ജീത് സിങ് നീലപ്പടയെ ഒപ്പമത്തെിച്ചശേഷം ഹൂട്ടറിന് (അവസാന വിസില്‍) നാലു മിനിറ്റുശേഷിക്കെ ഹര്‍മന്‍പ്രീത് സിങ്ങാണ് വിജയഗോള്‍ സ്കോര്‍ ചെയ്തത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ കരുത്തരായ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ജര്‍മനി ബെല്‍ജിയത്തെ നേരിടും.

ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് സ്റ്റിക്കില്‍വെച്ചത് ഇന്ത്യയായിരുന്നുവെങ്കിലും മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് നിറംമങ്ങിയതായിരുന്നു കളി. മികച്ച ടീം വര്‍ക്കോടെ ഇന്ത്യന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ച സ്പെയിന്‍ 22ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി കോര്‍ണര്‍ സെര്‍ഹിമയിലൂടെ ലക്ഷ്യത്തിലത്തെിച്ചു. മൂന്നു മിനിറ്റിനകം മന്‍ദീപ് സിങ് പന്ത് സ്പെയിന്‍ വലയിലത്തെിച്ചെങ്കില്‍ അപകടകരമായി പന്ത് ഉയര്‍ന്നതിന്‍െറ പേരില്‍ റഫറി ഗോള്‍ അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ ആക്രമണം കനപ്പിച്ച ഇന്ത്യ തുടര്‍ച്ചയായി പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും മുതലാക്കാനായില്ല. അര്‍മാന്‍ ഖുറേഷി, മന്‍പ്രീത് സിങ്, നീലകാന്ത ശര്‍മ തുടങ്ങിയവരുടെ ശ്രമങ്ങളെല്ലാം സ്പാനിഷ് ഗോളി പെരസ് നിഷ്പ്രഭമാക്കി.

എന്നാല്‍, അഞ്ചാം പെനാല്‍റ്റി കോര്‍ണറില്‍ ഹര്‍മന്‍പ്രീതിന്‍െറ ഷോട്ട് ഗോളി തടുത്തെങ്കിലും റീബൗണ്ടില്‍ ചാടിവീണ സിമ്രാന്‍ജീത് സിങ് ഇന്ത്യയെ ഒപ്പമത്തെിച്ചു. 66ാം മിനിറ്റില്‍ സീനിയര്‍ നിരയിലെ അനുഭവസമ്പത്തുമായി ടീമിലത്തെിയ ഹര്‍മന്‍പ്രീതിന്‍െറ പെനാല്‍റ്റി കോര്‍ണര്‍ മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. മറ്റു ക്വാര്‍ട്ടറുകളില്‍ ആസ്ട്രേലിയ നെതര്‍ലന്‍ഡ്സിനെയും (2-1) ജര്‍മനി ഇംഗ്ളണ്ടിനെയും (4-2) ബെല്‍ജിയം അര്‍ജന്‍റീനയെയുമാണ് (ഷൂട്ടൗട്ടില്‍ 4-1) തോല്‍പിച്ചത്.

Tags:    
News Summary - hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.