ആസ്​ട്രേലിയക്കാരൻ ഗ്രഹാം റീഡ്​സ്​ ഇന്ത്യൻ ഹോക്കി ടീം കോച്ച്​

ന്യൂഡൽഹി: ആസ്​ട്രേലിയക്കാരനായ ഗ്രഹാം റീഡ്​സ്​ ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ചായി നിയമിതനായി. റീഡി​​െൻറ 2020 വര െയുള്ള നിയമനത്തിന്​ സ്​പോർട്​സ്​ അതോറിറ്റി ഒാഫ്​ ഇന്ത്യ (സായ്​) അംഗീകാരം നൽകി. ഹോക്കി ഇന്ത്യ റീഡി​​െൻറ പേര് ​ സായിക്ക്​ നിർദേശിച്ചതോടെ തന്നെ നിയമനത്തി​​െൻറ കാര്യത്തിൽ തീരുമാനമായിരുന്നു. അടുത്ത വർഷം അവസാനം വരെയുള്ള കരാർ പ്രകടനത്തി​​െൻറ അടിസ്​ഥാനത്തിൽ ഹോക്കി ലോകകപ്പ്​ നടക്കുന്ന 2022 വരെ നീട്ടിയേക്കും. ഒളിമ്പിക്​ യോഗ്യതയാകും റീഡിനുമുന്നിലുള്ള പ്രധാന കടമ്പ.

റീഡ്​സ്​ ഉടൻതന്നെ ​ബംഗളൂരുവിലെ ദേശീയ ക്യാമ്പിനോ​െടാപ്പം ചേരും. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഹോക്കി ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനുപിന്നാലെ കോച്ച്​ ഹരേന്ദ്ര സിങ്ങിനെ പുറത്താക്കിയിരുന്നു.

1992ലെ ബാഴ്​സലോണ ഒളിമ്പിക്​ വെള്ളിമെഡൽ ജേതാവും 1984,1985, 1989, 1990 വർഷങ്ങളിൽ ചാമ്പ്യൻസ്​ ട്രോഫിയിൽ മുത്തമിട്ട ആസ്​ട്രേലിയൻ ടീം അംഗം കൂടിയാണ്​ റീഡ്​സ്​. 130 മത്സരങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞു. 2009ൽ ഒാസീസി​​െൻറ അസിസ്​റ്റൻറ്​ കോച്ചായി നിയമിതനായി. പിന്നീട്​ മുഖ്യ കോച്ചായി ഉയർന്ന റീഡ്​സിനുകീഴിൽ ആസ്​ട്രേലിയ 2012ലെ ചാമ്പ്യൻസ്​ ട്രോഫി കിരീടമുയർത്തി. 2018ൽ ഹോക്കി ലോകകപ്പി​ൽ റണ്ണേഴ്​സ്​ അപ്പായ നെതർലൻഡ്​സ്​ ടീമി​​െൻറ സഹപരിശീലകനായിരുന്നു.

Tags:    
News Summary - Graham Reid appointed new Indian men's hockey team chief coach- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.