ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

മാന്‍ഹേം (അമേരിക്ക): ഒളിമ്പിക്സ് സന്നാഹത്തിനായി അമേരിക്കയിലേക്ക് പറന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ആദ്യ മത്സരത്തില്‍ തോല്‍വി. ആതിഥേയരായ അമേരിക്കയോട് 2-3നായിരുന്നു തോറ്റത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം പ്രീതി ദുബെ (33ാം മിനിറ്റ്), ദീപിക (38) എന്നിവരുടെ മൂന്നാം ക്വാര്‍ട്ടര്‍ ഗോളില്‍ ഇന്ത്യ തിരിച്ചടിച്ചെങ്കിലും അവസാന ക്വാര്‍ട്ടറില്‍ അമേരിക്ക വിജയ ഗോള്‍ കുറിച്ചു. കാതലിന്‍ ഷാര്‍കെ (6), കാതി ബാം (31), കെസ്ലി കൊലോജെചിക് (48) എന്നിവരാണ് അമേരിക്കക്കായി ഗോളടിച്ചത്. വ്യാഴാഴ്ചയാണ് രണ്ടാം മത്സരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.