ഹോളണ്ടിനോട്​ തോറ്റിട്ടും ഇന്ത്യ ക്വാർട്ടറിൽ

റിയോ ഡെ ജനീറോ: 1980 മോസ്​കോ ഒളിമ്പിക്​സിന്​ ശേഷം ഹോക്കിയിൽ ഇന്ത്യ ആദ്യമായി ക്വാർട്ടറിൽ എത്തി. ഗ്രൂപ്പ്​ ബി യിലെ അർജൻറീന ജർമ്മനി മൽസരം സമനിലയിൽ അവസാനിച്ചതോടെയാണ്​ ഇന്ത്യക്ക്​ ക്വാർട്ടറിലേക്കുള്ള വഴി തുറന്നത്​. നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ നെതര്‍ലന്‍ഡിനോട് ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നു. (സ്കോര്‍ 2-1). സമനില പിടിക്കാന്‍ അവസാന സെക്കന്‍ഡില്‍ കിട്ടിയ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും തുലച്ചാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. മൂന്നാം ക്വാര്‍ട്ടറില്‍ റോജര്‍ ഹോഫ്മാനും കളി തീരാന്‍ ആറ് മിനിറ്റ് ബാക്കിനില്‍ക്കെ മിങ്ക് വാന്‍ഡെര്‍ വീര്‍ഡെനും നെതര്‍ലന്‍ഡിനായി സ്കോര്‍ ചെയ്തപ്പോള്‍ 38ാം മിനിറ്റില്‍ രഘുനാഥ് ഇന്ത്യക്കായി ആശ്വാസ ഗോള്‍ നേടി. കാനഡക്കെതിരായ മത്സരം കൂടി ബാക്കിനില്‍ക്കെ ഇന്ത്യയുടെ സമ്പാദ്യം ആറ് പോയന്‍റാണ്.നാളെയാണ്​ കാനഡയുമായുള്ള മൽസരം. കാനഡ മൽസരത്തിൽ നിന്ന്​ നേരത്തെ പുറത്തായതിനാൽ നാളത്തെ മൽസരം അപ്രസക്​തമാണ്​.


നായകന്‍ ശ്രീജേഷിന്‍െറ മിന്നല്‍ സേവുകളില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില ഇതിലും പരിതാപകരമായേനെ. ഡച്ച് പടയുടെ 20 ഷോട്ടുകളില്‍ 14ഉം ശ്രീജേഷ് തട്ടിയകറ്റി. ഇരു ടീമുകള്‍ക്കും ഗോള്‍ പിറക്കാതെ പോയ ആദ്യ പകുതിയില്‍ ഒരുതവണ മാത്രമാണ് ഇന്ത്യക്ക് ഗോള്‍മുഖം ആക്രമിക്കാനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യയെ തേടി ആദ്യ ഗോളത്തെി. പെനാല്‍റ്റി കോര്‍ണറിനൊടുവില്‍ പാഞ്ഞടുത്ത പന്ത് ശ്രീജേഷ് തട്ടിയകറ്റിയെങ്കിലും പതുങ്ങിനിന്ന റോജര്‍ ഹോഫ്മാന്‍ പന്ത് ലക്ഷ്യത്തിലത്തെിച്ചു. മൂന്നാം ക്വാര്‍ട്ടറിന്‍െറ അവസാന മിനിറ്റില്‍ രഘുനാഥിലൂടെ ഇന്ത്യ ഒപ്പംപിടിച്ചു. പെനാല്‍റ്റി കോര്‍ണര്‍ സ്വീകരിച്ച രഘുനാഥ് ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലത്തെിച്ചു. 

തൊട്ടുപിന്നാലെ രഘുനാഥും സുനിലും മഞ്ഞക്കാര്‍ഡ് കണ്ടു. കളി തീരാന്‍ 13 മിനിറ്റ് ബാക്കിനില്‍ക്കെ മിങ്ക് വാന്‍ഡെര്‍ വീര്‍ഡെനിലൂടെ ഡച്ചുകാര്‍ വിജയഗോള്‍ നേടി. അവസാന സെക്കന്‍ഡില്‍ അഞ്ചു തവണയാണ് ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണര്‍ അനുഗ്രഹിച്ച് കിട്ടിയത്. ഓരോതവണ പെനാല്‍റ്റിയെടുത്തപ്പോഴും ഡച്ച് താരങ്ങള്‍ ഫൗള്‍ ആവര്‍ത്തിച്ചതോടെ അഞ്ചുതവണ റഫറി പെനാല്‍റ്റി കോര്‍ണറിലേക്ക് വിരല്‍ചൂണ്ടി. എന്നാല്‍, ഒന്നുപോലും ലക്ഷ്യത്തിലത്തെിക്കാന്‍ റോളണ്ട് ഓള്‍ട്ട്മാന്‍സിന്‍െറ കുട്ടികള്‍ക്ക് കഴിഞ്ഞില്ല.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.