വനിതാ ഹോക്കിയില്‍ ആദ്യ തോല്‍വി

റിയോ: വനിതാ ഹോക്കിയില്‍ ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ഇന്ത്യക്ക് രണ്ടാമങ്കത്തില്‍ ബ്രിട്ടണെതിരെ കാലിടറി. 30 ത്തിനാണ് ഇന്ത്യ തോറ്റത്. രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു പോയന്‍റ് മാത്രമുള്ള ഇന്ത്യക്ക് മുന്നേറണമെങ്കില്‍ ഇനിയുള്ള കളികള്‍ ജയിക്കണം.
രണ്ടാം ക്വാര്‍ട്ടറില്‍ പെട്ടെന്ന് രണ്ടു ഗോളുകള്‍ വഴങ്ങിയതാണ് ഇന്ത്യക്ക് വിനയായത്. റാങ്കിങ്ങില്‍ ഉയര്‍ന്ന ടീമായ ബ്രിട്ടനെതിരെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ വനിതകള്‍ ഗംഭീരമായി ചെറുത്തുനിന്നിരുന്നു.

പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയ ഇന്ത്യക്കെതിരെ 25ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ എതിരാളികള്‍ ആദ്യ വെടിപൊടിച്ചു. ക്യാപ്റ്റന്‍ സുശീല ചാനുവിനെയും ഗോള്‍കീപ്പര്‍ സവിത പുനിയയെയും കബളിപ്പിച്ചായിരുന്നു ഗോള്‍. മൂന്നു മിനിറ്റിനുശേഷം നികോ വൈറ്റ് ഫീല്‍ഡ് ഗോളിലൂടെ ലീഡുയര്‍ത്തി. സുശീല ചാനുവിനും കൂട്ടുകാരികള്‍ക്കും ബ്രിട്ടനെതിരെ ഒന്നും ചെയ്യാനായില്ല. 33ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി വഴങ്ങാനായിരുന്നു വിധി. 33ാം മിനിറ്റില്‍ അലക്സാന്‍ഡ്ര ഡാന്‍സനാണ് ബ്രിട്ടന്‍െറ അവസാന ഗോള്‍ നേടിയത്. ബുധനാഴ്ച ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാളെ യു.എസ്.എയാണ് എതിരാളികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.