ഹോക്കി: പരമ്പര പിടിക്കാന്‍ ഇന്ത്യ


ക്രൈസ്റ്റ്ചര്‍ച്ച്: തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ന്യൂസിലന്‍ഡ് പര്യടനത്തില്‍ മുന്‍തൂക്കം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് ഇന്ന് അവസാന മത്സരം. ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം ശക്തമായി തിരിച്ചുവന്ന ഇന്ത്യ, രണ്ട് മത്സരങ്ങള്‍ ജയിച്ച് 2-1 എന്ന അനിഷേധ്യനിലയിലാണ്. രമണ്‍ദീപ് സിങ്ങിന്റെ നേതൃത്വത്തില്‍ മികച്ച ഫോമിലുള്ള മുന്നേറ്റനിരയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. തുടക്കത്തില്‍തന്നെ ഗോള്‍ കണ്ടത്തെി ആതിഥേയര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രമാകും അവസാന പോരാട്ടത്തിലും ഇന്ത്യ പയറ്റുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.