ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: അടിതെറ്റാതെ വമ്പന്മാര്‍

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്‍ ജയത്തോടെ മുന്നോട്ട്. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്സ്പര്‍ ടീമുകളാണ് വിജയത്തോടെ പോയന്‍റ് പട്ടികയില്‍ മുന്നോട്ട് കുതിച്ചത്. കഴിഞ്ഞ സീസണിലെ തകര്‍ച്ചയില്‍നിന്നും പുതിയ കോച്ച് അന്‍േറാണിയോ കോണ്ടെയുടെ പരിശീലനത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് കുതിക്കുന്ന ചെല്‍സി, സണ്ടര്‍ലാന്‍റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. സണ്ടര്‍ലാന്‍റിന്‍െറ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40ാം മിനിറ്റില്‍ സെസ്ക് ഫാബ്രിഗാസ് നേടിയ ഏക ഗോളിനാണ് നീലപ്പട വിജയിച്ചത്. ഇതോടെ 16 കളികളില്‍ 40 പോയന്‍റുമായി ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

യുര്‍ഗന്‍ ക്ളോപ്പിന്‍െറ ലിവര്‍പൂള്‍ മിഡില്‍സ്ബറോയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയവഴിയിലേക്ക് തിരിച്ചത്തെി. നേരത്തെ എ.എഫ്.സി ബേണ്‍മൗത്തിനോട് 4-3ന് വന്‍തോല്‍വി നേരിടുകയും പിന്നീട് വെസ്റ്റ്ഹാമിനോട് (2-2) സമനിലയിലാവുകയും ചെയ്ത് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും വിജയത്തിലേക്കു തിരിച്ചുവന്നത്. ആദം ലല്ലാന (29,68 മിനിറ്റ്) ഡിവോസ് ഒറിഗി (60) എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്‍െറ വിജയം. ഇതോടെ 34 പോയന്‍റുമായി ലിവര്‍പൂള്‍ ആഴ്സനലിനൊപ്പം രണ്ടാം സ്ഥാനത്തത്തെി. കഴിഞ്ഞ ദിവസം ആഴ്സനലിനെ എവര്‍ട്ടന്‍ (2-1) അട്ടിമറിച്ചിരുന്നു.

വാറ്റ്ഫോര്‍ഡിനെതിരെ സിറ്റിയുടെ വിജയം രണ്ടു ഗോളുകള്‍ക്കായിരുന്നു. അര്‍ജന്‍റീനന്‍ താരം സെബല്ളേറ്റയും സ്പാനിഷ് വിങ്ങര്‍ ഡേവിഡ് സില്‍വയുമാണ് ഗോള്‍ നേടിയത്. ജയത്തോടെ സിറ്റിയുടെ സ്ഥാനം നാലാമതാണ് (33 പോയന്‍റ്). വന്‍ വിലകൊടുത്ത് ടീമിലത്തെിച്ച സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച്, പോള്‍ പോഗ്ബ എന്നിവര്‍ ഗോള്‍ നേടിയ മത്സരമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ക്രിസ്റ്റല്‍ പാലസ് പോരാട്ടം. 45ാം മിനിറ്റില്‍ പോഗ്ബയും 88ാം മിനിറ്റില്‍ ഇബ്രയും ഗോള്‍ കണ്ടത്തെിയപ്പോള്‍ സ്കോട്ട്ലാന്‍ഡ് താരം ജെയിംസ് മെക്ആര്‍തര്‍ (66) പാലസിനായി ഗോള്‍ നേടി. 27 പോയന്‍റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡ്.
ടോട്ടന്‍ഹാം ഹോട്സ്പര്‍ ഹള്‍സിറ്റിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യന്‍ എറിക്സണ്‍ രണ്ടു ഗോളുകളും വിക്ടര്‍ വന്‍യാമ ഒരു ഗോളും നേടി. സിറ്റിക്കു പിന്നില്‍ 30 പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം. മറ്റു മത്സരങ്ങളില്‍ വെസ്റ്റ് ബ്രോംവിച്ച് സ്വാന്‍സീ സിറ്റിയെയും (3-1) വെസ്റ്റ്ഹാം യുനൈറ്റഡ് ബേണ്‍ലിയെയും (1-0) തോല്‍പിച്ചപ്പോള്‍ സ്റ്റോക് സിറ്റി-സതാംപ്ടണ്‍ കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Tags:    
News Summary - zlatan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.