നാലാം സീസണ്‍ ഐ.എസ്.എല്ലില്‍ സീകോയില്ല

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ബ്രസീല്‍ ഇതിഹാസം സീകോയില്ല. കഴിഞ്ഞ മൂന്നു സീസണിലും എഫ്.സി ഗോവയുടെ പരിശീലകനായുണ്ടായിരുന്ന സീകോ, അടുത്ത സീസണിലേക്ക് കരാര്‍ പുതുക്കില്ല. ക്ളബും സീകോയും പരസ്പരധാരണയോടെ പിരിയുകയാണെന്ന് എഫ്.സി ഗോവ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. 

സീകോയുടെ നേതൃത്വത്തിലുള്ള സംഘത്തിനു കീഴില്‍ എഫ്.സി ഗോവ മികച്ച സംഘമായി മാറി. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ടീമിനെ കെട്ടിപ്പടുക്കാനും കഴിഞ്ഞു. ക്ളബിന്‍െറ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാവും സീകോക്ക് -എഫ്.സി ഗോവ അധികൃതര്‍ വ്യക്തമാക്കി. വരും സീസണില്‍ കൂടുതല്‍ ആഭ്യന്തര താരങ്ങള്‍ക്ക് അവസരം നല്‍കിയാവും ഗോവ ഇറങ്ങുകയെന്നും അറിയിച്ചു.
Tags:    
News Summary - Zico, FC Goa part ways after three seasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.