ജിദ്ദ: പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും േലാകകപ്പിൽ നിന്ന് സൗദിയുടെ മടക്കം തലയുയർത്തി തന്നെ. അവസാന മത്സരത്തിൽ ഇൗജിപ്തിനെ തകർത്ത് സൗദി വിടവാങ്ങി. ആദ്യകളിയിൽ റഷ്യയോട് ഏറ്റ വൻ പരാജയത്തോടെ മങ്ങിപ്പോയ ടീമിന് അഭിമാനത്തോടെ മടങ്ങാൻ സലിം അൽ ദോസരിയുടെ അവസാന നിമിഷത്തിലെ ഗോൾ കൊണ്ട് അവസരമൊരുക്കുകയായിരുന്നു. കാൽനൂറ്റാണ്ടിന് ശേഷമാണ് സൗദി അറേബ്യ ലോകകപ്പിൽ ഒരുകളി ജയിക്കുന്നത്. എ ഗ്രൂപ്പിൽ റഷ്യക്കും ഉറുേഗ്വക്കും പിന്നാലെ മൂന്നാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഇൗജിപ്താണ് നാലാമത്.
ഇരുടീമുകളും യോഗ്യത നേടാതെ നേരത്തെ തന്നെ പുറത്തായതിനെ തുടർന്ന് അപ്രസ്കതമായ മത്സരമായിരുന്നു വോൾഗോഗ്രാഡിൽ അരങ്ങേറിയത്. പൊതുവെ സൗദിയുടെ ആധിപത്യം കണ്ട കളിയിൽ 22ാം മിനിട്ടിൽ മുഹമ്മദ് സലാ ഇൗജിപ്തിനെ മുന്നിലെത്തിച്ചു. 45 ാം വയസിൽ കളിക്കാനിറങ്ങി ലോകകപ്പിലെ ഏറ്റവും പ്രായമേറിയ കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കിയ ഇൗജിപ്ഷ്യൻ േഗാളി ഇസ്സാം അൽ ഹദാരിയുടെ പ്രകടനമായിരുന്നു പിന്നെ. 23 മിനിട്ട് അൽ ഹദാരി ഇൗജിപ്തിെൻറ ലീഡ് നിലനിർത്തി. 41ാം മിനിട്ടിൽ ഇൗജിപ്ത് താരത്തിെൻറ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റിയും ഇസ്സാം സേവ് ചെയ്തു. ഫഹദ് അൽ മുവല്ലദ് എടുത്ത കിക്ക് ഇസ്സാം തട്ടിയകറ്റി. മിനിട്ടുകൾക്കപ്പുറം ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ സൗദിക്ക് വീണ്ടും പെനാൽറ്റി. ഇസ്സാം അൽ ഹദാരിയുടെ പ്രായത്തെ തോൽപിച്ച് സൽമാൻ അൽ ഫറാജ് അത് വലയിലെത്തിച്ചു. (1^1). സമനിലയുടെ ആശ്വാസത്തിൽ ഇരുടീമുകളും പകുതിക്ക് പിരിഞ്ഞു. രണ്ടാം പകുതിയും സൗദിയുടെ മുന്നേറ്റമാണ് കൂടുതൽ കണ്ടത്.
കളിയിലെ ബോൾ പൊസഷനിൽ തന്നെ സൗദി ആധിപത്യവും വ്യക്തമായിരുന്നു. 65 ശതമാനം നേരവും സൗദിയുടെ പക്കൽ തന്നെയായിരുന്നു പന്ത്. ലക്ഷ്യത്തിലേക്ക് സൗദി എട്ടുതവണ ഉന്നം വെച്ചപ്പോൾ ഒരു ഷോട്ട് മാത്രമാണ് ഇൗജിപ്തിന് തൊടുക്കാനായത്. ഏഴുകോർണറുകൾ സൗദി സമ്പാദിച്ചേപ്പാൾ ഇൗജിപ്തിന് കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടാം പകുതിയിലും അൽഹാദരിയുടെ പോസ്റ്റിന് മുന്നിലെ പ്രകടനമാണ് സൗദിയെ ഗോളിൽ നിന്ന് അകറ്റി നിർത്തിയത്. ഗോളെന്നുറച്ച ഹുസൈൻ അൽ മുഗാവിയുടെ തകർപ്പൻ ഹെഡർ വലംകൈ കൊണ്ട് വായുവിൽ ഉയർന്ന് അൽഹാദരി കുത്തിയകറ്റിയത് അവിശ്വസനീയമായിരുന്നു.
ക്രമേണ കളി ഇൗജിപ്തിെൻറ വരുതിയിലേക്ക് പോകുകയാണെന്ന് തോന്നിച്ചു. അവസാന മിനിട്ടുകളിൽ രണ്ടു ഫ്രീകിക്കുകൾ നേടി സൗദി ഒടുവിലത്തെ ഇരമ്പലിന് കോപ്പുകൂട്ടി. ഇൻജുറി ടൈമിൽ അവസാന നിമിഷങ്ങളിൽ അൽഹാദരിയുെട പ്രതിരോധം തകർന്നു. ബോക്സിെൻറ വലതുപാർശ്വത്തിലൂടെ മുന്നേറിയെത്തിയ സലിം അൽ ദോസരിയുടെ ഷോട്ട് ഇൗജിപ്തിെൻറ വല ചലിപ്പിച്ചു. (2^1). സൗദിയുടെ ലോകകപ്പ് കാമ്പയിന് വിജയത്തോടെ സമാപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.