ദോഹ: അടുത്തയാഴ്ച റഷ്യയിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ വീക്ഷിക്കുന്നതിന് ആസ്പയർ സോൺ ഫൗണ്ടേഷൻ ഫാൻ സോൺ ഒരുക്കുന്നു. 2022 ഖത്തർ ലോകകപ്പിെൻറ പ്രധാന വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫാൻ സോൺ സ്ഥാപിക്കുന്നത്. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്ത് തയ്യാറാക്കുന്ന ഏറ്റവും വലിയ ഫാൻ സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിലേതെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.
ആയിരത്തിലധികം ആളുകൾക്ക് ഒരുമിച്ചിരുന്ന് ഇഷ്ടടീമുകളുടെ മത്സരങ്ങൾ കാണുന്നതിനുള്ള സൗകര്യമാണ് പ്രധാനമായും സ്റ്റേഡിയത്തിലൊരുക്കുന്നത്. സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഏറ്റവും പുതിയ ശീതീകരണ സംവിധാനവും മത്സരം കാണാനെത്തുന്നവർക്കായി പ്രവർത്തിപ്പിക്കും. കുട്ടികൾക്കായുള്ള പ്രത്യേക കളി സ്ഥ ലവും ഭക്ഷ്യ–പാനീയ ഔട്ട്ലെറ്റുകളും ഫാൻ സോണിലുണ്ടാകും. കൂറ്റൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനെത്തുന്നവർക്കായി വിശാലമായ പാർക്കിംഗും പ്രദേശത്ത് ആസ്പയർ സോൺ ഫൗണ്ടേഷൻ തയ്യാറാക്കുന്നുണ്ട്.
2018 ലോകകപ്പ് മത്സരങ്ങൾ 2022 ലോകകപ്പ് സ്റ്റേഡിയത്തിലിരുന്ന് കാണുകയെന്ന അപൂർവ അനുഭവമായിരിക്കും ആസ്പയർ സോൺ കാണികൾക്കായി നൽകുന്നത്. എന്നാൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പ്രത്യേക പാസ് മൂലമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആസ്പയർ സോൺ ഫൗണ്ടേഷെൻറ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിടും.
കൂറ്റൻ എൽ ഇ ഡി സ്ക്രീനാണ് സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നത്. സ്റ്റേഡിയത്തിലെ നൂതന സംവിധാനങ്ങൾ േപ്രക്ഷകർക്ക് ആസ്വദിക്കാനുള്ള സുവർണാവസരവും ഇതിലൂടെ ലഭിക്കും.
നേരത്തെ, ബ്രസീൽ ലോകകപ്പിനോടനുബന്ധിച്ചും ആസ്പയർ സോൺ ഫൗണ്ടേഷൻ ഫാൻസോൺ ഒരുക്കിയിരുന്നു. ദിവസേന 1500ലധികം ആളുകളാണ് ഓരോ മത്സരവും കാണുന്നതിനായി ആസ്പയർ സോണിലെത്തിയിരുന്നത്. രാജ്യത്തെ പ്രധാന ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നായ അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനയിലും സുപ്രീം കമ്മിറ്റിയുടെ കീഴിൽ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് ഫാൻസോൺ തയ്യാറാക്കുന്നുണ്ട്. ഇവിടേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.