ബെന്നിന്​ വേണ്ടി കെയ്​നിനും കൂട്ടർക്കും ലോകകപ്പ്​ നേടണം

ലണ്ടൻ: റഷ്യ ലോകകപ്പിൽ സ്വീഡനെയും തകർത്ത്​ സെമിയിലേക്ക്​ മുന്നേറിയിരിക്കുകയാണ്​ ഹാരി കെയ്​നി​​​​​െൻറ നേതൃത്വത്തിലുള്ള ത്രീ ലയൺസ്​. 1966ലെ ലോകകപ്പ്​ വിജയത്തിന്​ ശേഷം ഫുട്​ബാളിലെ വിശ്വകിരീടം ഇംഗ്ലീഷ്​ പടക്ക്​ കിട്ടാക്കനിയാണ്​. സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പന്തു തട്ടാനിറങ്ങു​േമ്പാൾ ഇംഗ്ലണ്ട്​ ജനതയുടെ മുഴുവൻ സ്വപ്​നങ്ങളുമാണ്​ കെയ്​നും കൂട്ടരും നേഞ്ചേറ്റുന്നത്​. എന്നാൽ, അതിനുമപ്പുറം ബെൻ എന്ന കുഞ്ഞ്​ ആരാധകനായി കെയ്​നിന്​ ലോകകപ്പ്​ നേടിയെ മതിയാകു.

തലച്ചോറിൽ ട്യൂമർ ബാധിച്ച്​ ചികിൽസയിലാണ്​ കുഞ്ഞു ബെൻ. റേഡിയോ തെറാപ്പിക്ക്​ മുമ്പ്​ ​നടക്കാനോ സംസാരിക്കാനോ ബെന്നിന്​ കഴിഞ്ഞിരുന്നില്ല. തെറാപ്പിക്ക്​ ശേഷം അവൻ ആദ്യമായി ആവശ്യപ്പെട്ടത്​ ഫുട്​ബാളിലെ ലോകകിരീടമായിരുന്നു. കിരീടിത്തി​​​​​െൻറ മാതൃക സമ്മാനിച്ച്​ താൽക്കാലികമായി ബെന്നി​​​​​െൻറ ആവശ്യം ആശുപത്രി അധികൃതർ നിറവേറ്റി. ബെന്നിന് ലോകകപ്പി​​​​​െൻറ മാതൃക സമ്മാനിക്കുന്ന വീഡിയോ ഷെയർ ചെയ്​ത്​​ ഇംഗ്ലീഷ്​ ക്യാപ്​റ്റൻ ഹാരി കെയ്​നിനോട് ആശുപത്രി അധകൃതരുടെ​ ഒരു ചോദ്യം പങ്കുവെക്കുകയും ചെയ്​തു. കുഞ്ഞു ബെന്നിനായി ലോകകപ്പ്​ യഥാർത്തിൽ ഇംഗ്ലണ്ടിലേക്ക്​ കൊണ്ടു വരാൻ നിങ്ങൾക്ക്​ കഴിയുമോ എന്നായിരുന്നു ചോദ്യം.

സ്വീഡനുമായുള്ള മൽസരത്തി​​​​​െൻറ തിരക്കുകൾക്കിടയിലും ആശുപത്രി അധികൃതരുടെ ചോദ്യത്തിന്​ കെയ്​ൻ മറുപടി നൽകി. ബെൻ നി​​​​​െൻറ വീഡിയോ കണ്ടു. തീർച്ചയായും  നീ എനിക്കൊരു പ്രചോദനമാണ്​. നി​​​​​െൻറ മുഖത്തെ പുഞ്ചിരി നില നിർത്താനായി ശനിയാഴ്​ചയിലെ മൽസരത്തിൽ പോരാടുമെന്ന്​ കെയ്​ൻ ട്വിറ്ററിൽ കുറിച്ചു. സ്വീഡനെതിരെ 2-0ത്തിന്​ വിജയിച്ച്​ കെയ്​ൻ ബെന്നിനോടുള്ള വാക്കുപാലിച്ചു. ഇനി അറിയാനുള്ളത്​ ലുഷ്​കിനിയിലെ പുൽമൈതാനത്ത്​ കെയ്​നും കൂട്ടരും ഫുട്​ബാളിലെ വിശ്വവിജയിക​ളാവുമോ എന്നതാണ്​. 
 

Tags:    
News Summary - World Cup 2018: Harry Kane's touching message to five-year-old boy battling brain tumour-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.