Posted On
date_range Updated On
date_range വി.പി. സത്യൻ സ്മാരക മന്ദിരം ഉദ്ഘാടനം ശനിയാഴ്ച: ജയസൂര്യയെത്തും
കോഴിക്കോട്: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ വി.പി. സത്യെൻറ ഓർമക്കായി ജന്മനാടായ തലശ്ശേരി മേക്കുന്നിൽ ഒരുക്കിയ സ്മാരക മന്ദിരം ശനിയാഴ്ച കായികമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വി.പി. സത്യൻ മെമ്മോറിയൽ ട്രസ്റ്റ് നിർമിച്ച മന്ദിരത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ നടൻ ജയസൂര്യ മുഖ്യാതിഥിയാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.എം. വിജയൻ, യു. ഷറഫലി, സി.കെ. വിനീത്, അനസ് എടത്തൊടിക, വി.പി. ഷാജി, രാഹുൽ വി. രാജ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിനെത്തും. സത്യൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവെര ആദരിക്കും. 65 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരക മന്ദിരം നിർമിച്ചത്. വാർത്തസമ്മേളനത്തിൽ കെ. സുരേന്ദ്രൻ, കെ.സി. രവീന്ദ്രൻ, വി.പി. സനിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.