ബാലൺ ഡി ഓർ നഷ്​ടം നിരാശ​െപ്പടുത്തി- വാൻഡൈക്​

ലണ്ടൻ: ബാലൺ ഡി ഓർ പുരസ്​കാരത്തിൽ മുത്തമിടുന്നതിനെക്കുറിച്ചുള്ള മനോഹര ചിന്തകൾ മനസ്സിൽ നിറഞ്ഞിരുന്നുവെന്ന്​ ലിവർപൂളി​​െൻറ ഡച്ച്​ ഡിഫൻഡർ വിർജിൽ വാൻഡൈക്​. ബാഴ്​സലോണയുടെ അർജൻറീന സൂപ്പർതാരം ലയണൽ ​െമസ്സിയുമായുള്ള മത്സരത്തിൽ, കേവലം ഏഴുപോയൻറന്​ ലോകത്തെ മികച്ച ഫുട്​ബാളർക്കുള്ള ബഹുമതി അടിയറവെക്കേണ്ടിവന്നതിൽ നേരിയ നിരാശയു​െണ്ടന്നും ‘മിറർ’ പത്രത്തിന്​ നൽകിയ അഭിമു​ഖത്തിൽ വാൻഡൈക്​ തുറന്നുപറഞ്ഞു.

‘‘ഞാൻ ചെറിയ തോതിൽ നിരാശനായിരുന്നു. അവാർഡ്​ദാന ചടങ്ങിന്​ പോകാൻ തീരുമാനിച്ചത്​ അതിശയകരമായ രാത്രിയാകും അതെന്ന പ്രതീക്ഷയിൽതന്നെയായിരുന്നു. എങ്കിലും ലോകത്തെ ഏറ്റവും മികച്ച ഫുട്​ബാൾ പ്രതിഭകൾക്കൊപ്പം ഒത്തുചേരാൻ ലഭിച്ച ഭാഗ്യം കണക്കിലെടുക്കു​േമ്പാൾ അതൊരു മഹത്തായ അവസരമായിത്തന്നെ ഞാൻ കണക്കിലെടുക്കുന്നു. അന്ന്​ മെസ്സിയുമായി സംസാരിക്കാനും അവസരം ലഭിച്ചു. അദ്ദേഹത്തിന്​ ഇംഗ്ലീഷ്​ അധികം അറിയില്ലെന്നതുകൊണ്ട്​ ദൈർഘ്യമേറിയ സംഭാഷണമായിരുന്നില്ല അത്​. പക്ഷേ, ഞങ്ങൾക്കിടയിലെ ബഹുമാനം എത്രമാത്രമാണെന്ന്​ തിരിച്ചറിയാൻ അതു ധാരാളമായിരുന്നു’’ -വാൻഡൈക്​ പറഞ്ഞു.

‘‘എല്ലാ ക്ലബിലും കളിക്കാരുടെ ചെറിയ ഗ്രൂപ്പുകൾ സ്വാഭാവികമാണ്​. എന്നാൽ, ലിവർപൂളിലെ അവസ്ഥ അതിനു വിരുദ്ധമാണ്​. ഇവിടെ ഒരു വലിയ കുടുംബം പോലെയാണ്​ ഞങ്ങൾ. ഈ ക്ലബ്​ എനിക്ക്​ പറ്റിയതാണെന്ന്​ തോന്നുന്നതും അതുകൊണ്ടുതന്നെ. തമാശക്കാരനായ സാദിയോ മാനെയെപ്പോലുള്ളവർ ലിവർപൂളിനെ കൂടുതൽ രസകരമാക്കുന്നുവെന്നും വാൻഡൈക്​ പറഞ്ഞു.


Tags:    
News Summary - virgil van dijk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT