ലണ്ടൻ: ലിവർപൂളിെൻറ ചരിത്രത്തിലെ റെക്കോഡ് പ്രതിഫലം വാങ്ങിയെത്തിയ വിർജിൽ വാൻ ഡികിന് ഗോേളാടെ അരങ്ങേറ്റം. എഫ്.എ കപ്പ് ഫുട്ബാൾ മൂന്നാം റൗണ്ടിൽ എവർട്ടനെ 2-1ന് കീഴടക്കിയപ്പോൾ കളിയുടെ 84ാം മിനിറ്റിൽ മനോഹര ഹെഡർ ഗോൾ നേടിയാണ് നെതർലൻഡ്സ് താരം തുടക്കം ഗംഭീരമാക്കിയത്. സതാംപ്ടണിൽനിന്നും 75 ദശലക്ഷം പൗണ്ടിന് ലിവർപൂൾ വാങ്ങിയ താരം കോച്ച് യുർഗൻ േക്ലാപ്പിെൻറ കണക്കുകൂട്ടൽ തെറ്റിക്കാതെ കാശ് മുതലാക്കി.
കളിയുടെ 35ാം മിനിറ്റിൽ ജെയിംസ് മിൽനറുടെ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ലിവർപൂളിനെതിരെ രണ്ടാം പകുതിയിൽ എവർട്ടൻ സമനില പിടിച്ചു. 67ാം മിനിറ്റിൽ ജിൽഫി സിഗറോസെൻറ വകയായിരുന്നു ഗോൾ. ലിവർപൂൾ ലീഡുയർത്താനുള്ള ശ്രമത്തിനിടെ ഗോൾ വഴങ്ങിയത് തിരിച്ചടിയായി. ഒടുവിൽ 84ാം മിനിറ്റിൽ വാൻ ഡികിെൻറ ഹെഡർ വിജയമെത്തിച്ചു. കോർണർ കിക്കിലൂടെയെത്തിയ പന്തിന് ഉയർന്നു ചാടി തലവെച്ചപ്പോൾ എതിരാളികൾ നിഷ്പ്രഭം.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ജയത്തോടെ മുന്നേറി. ഡെർബി കൗണ്ടിക്കെതിരെ 2-0ത്തിനായിരുന്നു ജയം. ഗോൾരഹിതമായി തുടർന്ന കളിയുടെ അവസാന മിനിറ്റിൽ ജെസി ലിൻഗാർഡ് (84), റൊമേലു ലുകാകു (92) എന്നിവരാണ് സ്കോർ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റി 4^1ന് ബേൺലിയെ തോൽപിച്ചു. സെർജിയോ അഗ്യൂറോ ഇരട്ട ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.