ലോകകപ്പ് മൈതാനത്തെ ‘വാർ’ പോരാട്ടം അരങ്ങേറിയിട്ട് ഒരാഴ്ചയോടടുക്കുന്നു. കളിക്കളത്തിലെ ‘പ്രേതഗോളും’, ‘ദൈവത്തിെൻറ കൈയും’ ഒന്നുമില്ലാത്ത കളിക്കളമാണ് കടന്നുപോവുന്നത്. ‘വാർ’ (വിഡിേയാ അസിസ്റ്റൻറ് റഫറിയിങ്) കൊണ്ട് സന്തോഷിച്ചവരും പണികിട്ടിയവരുമുണ്ടിവിടെ. ഫ്രാൻസ് ആയിരുന്നു റഷ്യൻ മണ്ണിലെ പുതുതാരത്തിെൻറ വരവിനെ ആദ്യം ആഘോഷമാക്കിയവർ. പണികിട്ടിയവർ ആസ്ട്രേലിയയും. പന്തുമായി കുതിച്ച ഫ്രഞ്ചു താരം അെൻറായിൻ ഗ്രീസ്മാനെ ഫൗൾചെയ്തതിന് ‘വാർ’ സഹായം തേടിയ ഉറുഗ്വായ് റഫറി ആന്ദ്രെ കുൻഹ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി ചരിത്രമെഴുതി.
ആദ്യ വാർ ഗോൾ. ഗ്രീസ്മാനെ ഫൗൾ ചെയ്യുന്നു
ലോകകപ്പ് ഫുട്ബാളിലെ ചരിത്രത്തിലെ ഒരു സാേങ്കതിക വിപ്ലവം അവിടെതുടങ്ങുന്നു. കൊറിയക്കെതിരെ സ്വീഡന് വിജയം സമ്മാനിച്ച പെനാൽറ്റിയും ‘വാറി’ലൂടെയായിരുന്നു.
എന്നാൽ, ഫ്രാൻസ് ഗോളടിക്കും മുേമ്പ ‘വാർ’ കളി തുടങ്ങി. രണ്ടാം ദിനത്തിലെ സ്പെയിൻ-പോർചുഗൽ മത്സരത്തിലായിരുന്നു ഇത്. കളിയുടെ 22ാം മിനിറ്റിൽ ഡീഗോ കോസ്റ്റ പോർചുഗൽ പെനാൽറ്റി ബോക്സിനു മുന്നിൽ പെപെയെ വീഴ്ത്തുന്നു. റഫറി പോർചുഗലിന് അനുകൂലമായ ഫ്രീകിക്കിനെ കുറിച്ച് ചിന്തിക്കും മുേമ്പ മൈകിൽ ‘വാർ റഫറി’യുടെ ഇടപെടൽ. കളി തുടരുന്നു, ആ നീക്കത്തിൽ കോസ്റ്റ ഗോളടിക്കുന്നു. തൊട്ടടുത്ത മിനിറ്റിൽ ഇസ്കോയുടെ ഷോട്ട് ക്രോസ്ബാറിൽ കരുങ്ങി ഗോളെന്ന് സംശയിച്ചപ്പോഴും വാർ ഇടപെട്ടു. ഗോൾലൈൻ കടന്നുവെന്ന സ്പാനിഷ് താരങ്ങളുടെ അപ്പീൽ കൈയിലെ വാച്ചിലേക്ക് ചൂണ്ടിക്കാണിച്ച് റഫറി നിഷേധിച്ചു.
സ്വീഡെൻറ വിക്ടർ ക്ലാസനെ ഫൗൾ ചെയ്യുന്നു
‘വാർ’ മിസ്റ്റേക്ക് വാറിനെതിരായ പ്രതിഷേധവും കാണാതിരുന്നുകൂടാ. തുടക്കം മുതൽ വിമർശിച്ച ഇംഗ്ലീഷുകാരാണ് ഇവരിൽ മുന്നിൽ. കഴിഞ്ഞ ദിവസം തുനീഷ്യക്കെതിരായ ഇംഗ്ലണ്ടിെൻറ മത്സരം കഴിഞ്ഞതോടെ വിമർശനത്തിന് മൂർച്ചയേറി. ഹാരികെയ്നിനെതിരായ ഫൗളുകൾ വാറിെൻറ കണ്ണിൽപെട്ടില്ലെന്നായിരുന്നു മുൻ ഇംഗ്ലണ്ട് താരങ്ങളായ ഗാരി ലിനേകറിെൻറയും ഗാരി നെവില്ലെയുടെയും വിമർശനം. ‘നിലവിലെ വാർ വിശകലന സംവിധാനം ലോകകപ്പിന് സജ്ജമല്ല. ഒന്നുകിൽ ഇവർക്ക് കൂടുതൽ സമയം നൽകുക. ടി.വി ബ്രോഡ്കാസ്റ്റിങ് സംവിധാനം കൂടി ഉൾപ്പെടുത്തി ‘വാർ’ വിശകലനവും തീരുമാനവും ഫലപ്രദമാക്കണം.’ -നെവില്ലെ പറയുന്നു.
സ്വിറ്റ്സർലൻഡ് -ബ്രസീൽ മത്സരത്തിലുമുണ്ടായി സമാന സംഭവങ്ങൾ. നെയ്മറിനെ തുടർച്ചയായി ഫൗൾ ചെയ്യുേമ്പാഴും ‘വാറോ’ റഫറിേയാ ഇടപെട്ടില്ല. അണിയറയിലെ ‘വാർ’ സംഘത്തിെൻറ സാന്നിധ്യം റഫറിമാരുടെ ജാഗരൂകത കുറക്കുന്നുവെന്നും നെവില്ലെ വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.