കിങ്​സ്​ കപ്പ്​: കലാശപ്പോരാട്ടത്തിൽ ബാഴ്​സലോണക്ക്​ എതിരാളികൾ വലൻസിയ

മഡ്രിഡ്​: തുടർച്ചയായ അഞ്ചാം കിങ്​സ്​ കപ്പ്​ കിരീടം സ്വപ്​നംകാണുന്ന ബാഴ്​സലോണക്ക്​ കലാശപ്പോരാട്ടത്തിൽ എതിരാളികൾ വലൻസിയ. രണ്ടാം സെമിഫൈനലിലെ രണ്ടാം പാദത്തിൽ വലൻസിയ റിയൽ ബെറ്റിസിനെ 1-0ത്തിന്​ തോൽപിച്ചു.

56ാം മിനിറ്റിൽ കെവിൻ ഗെമീറോയുടെ പാസിൽനിന്ന്​ സ്​പാനിഷ്​ സ്​ട്രൈക്കർ റോഡ്രിഗോ നേടിയ ഗോളിലാണ്​ ടീമി​​െൻറ മുന്നേറ്റം. ഇതോടെ ഇരുപാദങ്ങളിലുമായി 3-2നാണ്​ വലൻസിയയുടെ ജയം. ആദ്യപാദ സെമി 2-2ന്​ സമനിലയിലായിരുന്നു.

10 വർഷത്തിനിടക്ക്​ ആദ്യമായാണ്​ വലൻസിയ കിങ്​സ്​ കപ്പ്​ ഫൈനൽ ടിക്കറ്റ്​ സ്വന്തമാക്കുന്നത്​. മേയ്​ 25നാണ്​ ബാഴ്​സലോണയും വലൻസിയയും തമ്മിലുള്ള ഫൈനൽ പോരാട്ടം. റയൽ മഡ്രിഡിനെ ഇരു പാദങ്ങളിലുമായി 4-1ന്​ തോൽപിച്ചാണ്​ ബാഴ്​സലോണ ഫൈനലിൽ പ്രവേശിച്ചത്​.

Tags:    
News Summary - valencia- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT