കൊൽക്കത്ത: ക്രിക്കറ്റിനെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള കൊളംബിയൻ ഫുട്ബാൾ താരം കാർലോസ് വാൾഡറമ ഇൗഡൻ ഗാർഡനിൽ സൗരവ് ഗാംഗുലിയെ തേടിയെത്തി. അപ്രതീക്ഷിത അതിഥിയെ കണ്ട് മുൻ ഇന്ത്യൻ നായകൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീടത് അവിസ്മരണീയ കൂടിക്കാഴ്ചക്ക് വഴിമാറി. ഗാംഗുലിക്ക് ഒാേട്ടാഗ്രാഫ് നൽകിയും സെൽഫിയെടുത്തും ഫുട്ബാളിനെയും ക്രിക്കറ്റിനെയും കുറിച്ച് സംസാരിച്ചും സന്ദർശനം ഗംഭീരമാക്കി. ഭാര്യ എൽവാരയും ഒപ്പമുണ്ടായിരുന്നു. ‘‘ക്രിക്കറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, കളി അറിയില്ല’’ -വാൾഡറമ തെൻറ അറിവില്ലായ്മ ഗാംഗുലിയോട് വെളിപ്പെടുത്തി. മോഹൻ ബഗാൻ സന്ദർശിച്ച വാൾഡറമ കളിക്കാർക്കൊപ്പം അരമണിക്കൂറോളം ചിലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.