കണ്ണൂർ: ഒരു വ്യാഴവട്ടത്തിനുശേഷം കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ മുഴപ്പിലങ്ങാട് കുറുംബക്കാവിനു സമീപം മയൂരത്തിൽ ആനന്ദനൃത്തം. പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിെൻറ രണ്ട് കിക്കുകൾ തടുത്ത് കേരളത്തിന് കിരീടം സമ്മാനിച്ച് ഹീറോ ആയ ഗോൾ കീപ്പർ മിഥുെൻറ വീടാണ് മയൂരം. മത്സരം നടക്കുേമ്പാൾ മിഥുെൻറ പിതാവും മുൻ പൊലീസ് ടീം ഗോൾ കീപ്പറും എടക്കാട് സ്പെഷൽ ബ്രാഞ്ച് എസ്.െഎയുമായ വി. മുരളിയും മാതാവ് കാവുംഭാഗം ഹൈസ്കൂൾ അധ്യാപിക കെ.പി. മഹിജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പരിക്കേറ്റിട്ടും മകൻ പതറാതെ കളിച്ചുെവന്ന് മുരളി പറഞ്ഞു. എക്സ്ട്രാ ടൈമിെൻറ അവസാന നിമിഷത്തിൽ പിറന്ന ഫ്രീകിക്ക് ഗോൾ കേരളത്തിന് വിജയം നഷ്ടപ്പെടുത്തുമായിരുന്നു. എന്നാൽ, ഷൂട്ടൗട്ടിൽ മിഥുൻ യഥാർഥ മികവ് പുറത്തെടുത്തു. അർഹിച്ച വിജയമാണ് ടീമിേൻറതെന്നും മുരളി പറയുന്നു.
നിലവിൽ എസ്.ബി.െഎക്കുവേണ്ടിയാണ് മിഥുൻ കളിക്കുന്നത്. ഗോൾ കീപ്പറെന്ന നിലയിൽ മിഥുെൻറ ആദ്യ ഗുരു അച്ഛൻ മുരളിയാണ്. 2007, 2009 വർഷങ്ങളിൽ കേരള പൊലീസ് ടീമിെൻറ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹം. കണ്ണൂർ എസ്.എൻ. കോളജിനുവേണ്ടിയാണ് മിഥുൻ ആദ്യം കളിച്ചത്. കണ്ണൂർ സർവകലാശാലയുടെ ഗോൾ കീപ്പറായിരുന്നു. എറണാകുളത്തെ ഇൗഗിൽ എഫ്.സിക്കു വേണ്ടിയും കളിച്ചു. മിഥുെൻറ സഹോദരൻ ഷിനോയ് എസ്.എൻ കോളജിെൻറ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.