കോച്ച് ക്ളിന്‍സ്മാനെ അമേരിക്ക പുറത്താക്കി

ഷികാഗോ: മുന്‍ ജര്‍മന്‍ താരവും കോച്ചുമായ യുര്‍ഗന്‍ ക്ളിന്‍സ്മാനെ അമേരിക്ക ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കി. ലോകകപ്പ് യോഗ്യത റൗണ്ടില്‍ അമേരിക്കയുടെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു പിന്നാലെയാണ് നടപടി. 2011ലാണ് അമേരിക്കന്‍ ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റത്. 98 മത്സരങ്ങളില്‍ 55 ജയവും 28 തോല്‍വിയും 15 സമനിലയുമാണ് സമ്പാദ്യം. ബ്രൂസ് അറീന ക്ളിന്‍സ്മാന്‍െറ പിന്‍ഗാമിയായി തിരിച്ചത്തെുമെന്നാണ് റിപ്പോര്‍ട്ട്.
Tags:    
News Summary - urban klinsmann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.